തിരുവനന്തപുരം : സെക്രട്ടേറിയറ്റിൽ സ്പാർക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിങ് സംവിധാനം പൂർണമായും നടപ്പിലാക്കിയ സാഹചര്യത്തിൽ ഹാജർ പുസ്തകം ഒഴിവാക്കി. പൊതുഭരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ആണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്.
ഹാജർ പുസ്തകത്തിൽ ഹാജർ രേഖപ്പെടുത്തേണ്ട ആവശ്യകത ഇല്ലാത്തതിനാലാണ് ഹാജർ പുസ്തകം ഒഴിവാക്കുന്നതെന്നും ഉത്തരവിൽ പറയുന്നുണ്ട്. അതേസമയം സെക്രട്ടേറിയറ്റിലെ സ്പാർക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിങ് സംവിധാനത്തിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർ തുടർന്നും ഹാജർ ബുക്കിൽ തന്നെ ഹാജർ രേഖപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.
സെക്രട്ടേറിയറ്റിൽ ചീഫ് സെക്രട്ടറി ഒഴികെ എല്ലാ ഉദ്യോഗസ്ഥർക്കും ബയോമെട്രിക് പഞ്ചിങ് നിർബന്ധമാക്കി കഴിഞ്ഞ വർഷം മേയിൽ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പഞ്ചിങ് കർശനമായി നടപ്പാക്കാൻ അടിക്കടി ഉത്തരവുകളിറക്കിയിട്ടും ചില ഓഫിസുകളിൽ കാര്യങ്ങൾ പഴയപടി തന്നെ തുടർന്നതോടെയാണ് സർക്കാർ സർക്കുലർ പുറപ്പെടുവിച്ചത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.