Breaking News

ഇനി കേരളം കുതിക്കും; രാജധാനിയെ പിന്നിലാക്കി വന്ദേ ഭാരത്

രണ്ടാമത്തെ പരീക്ഷണ ഓട്ടവും വിജയകരമായി പൂര്‍ത്തിയാക്കി വന്ദേ ഭാരത് എ ക്‌സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരില്‍ എത്തിയത് ആറ് മണിക്കൂര്‍ 53 മിനിറ്റ് കൊ ണ്ട്. ആദ്യയാത്രയില്‍ ഏഴുമണിക്കൂര്‍ പത്തുമിനിറ്റ് കൊണ്ടാണ് ഈ ദൂരം പിന്നിട്ടത്

തിരുവനന്തപുരം: രണ്ടാമത്തെ പരീക്ഷണ ഓട്ടവും വിജയകരമായി പൂര്‍ത്തിയാക്കി വന്ദേ ഭാരത് എക്‌സ്പ്ര സ്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരില്‍ എത്തിയത് ആറ് മണി ക്കൂര്‍ 53 മിനിറ്റ് കൊണ്ട്. ആദ്യ യാത്രയി ല്‍ ഏഴുമണിക്കൂര്‍ പത്തുമിനിറ്റ് കൊണ്ടാണ് ഈ ദൂരം പിന്നിട്ടത്. ആദ്യ യാത്രയെ അപേക്ഷിച്ച് 17 മിനിറ്റ് ലാഭിച്ചു.

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ 5.20നാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്. ആദ്യ യാത്രയില്‍ നിന്ന് വ്യത്യസ്തമായി പത്തുമിനിറ്റ് വൈകി. 6.10ന് കൊല്ലത്ത് എത്തി. ആദ്യ യാത്ര പോലെ തന്നെ കൊല്ലത്ത് ഓടിയെത്താന്‍ എടുത്തത് ഒരേ സമയം, 50 മിനിറ്റ്. കോട്ടയത്ത് 7.24ന് ട്രെ യിന്‍ എത്തി. 2.14 മിനിറ്റ് കൊണ്ടാണ് കോട്ടയത്ത് എത്തിയത്. ആദ്യ യാത്രയേക്കാള്‍ മൂന്ന് മിനിറ്റ് കുറവ്.

എറണാകുളത്ത് 8.32നാണ് ട്രെയിന്‍ എത്തിയത്. 3.12 മണിക്കൂര്‍ കൊണ്ടാണ് സ്ഥലത്തെത്തിയത്. ആദ്യ യാത്രയേക്കാള്‍ ആറുമിനിറ്റ് കുറവ്. 8.35ന് പുറപ്പെട്ട ട്രെയിന്‍ തൃശൂരി ല്‍ 9.37ന് എത്തി. തിരുവനന്തപുര ത്ത് നിന്ന് തൃശൂര്‍ എത്താന്‍ 4.17 മണിക്കൂറാണ് എടുത്തത്. ആദ്യ യാത്രയേക്കാള്‍ 10 മിനിറ്റ് കുറവ്. കോഴി ക്കോട്ട് 11.16 ന് ആണ് ട്രെയിന്‍ എത്തിയത്. 5.56 മിനിറ്റ് കൊണ്ടായിരുന്നു യാത്ര. ആദ്യ യാത്രയേക്കാള്‍ 12 മിനിറ്റ് കുറവ്. 12.13ന് ട്രെയിന്‍ കണ്ണൂര്‍ തൊട്ടു. ആറു മണിക്കൂര്‍ 53 മിനിറ്റ് കൊണ്ടാണ് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്തിയത്. ആദ്യ യാത്രയേക്കാള്‍ 17 മിനിറ്റ് കുറവ്. ആദ്യ യാത്രയില്‍ ഏഴു മണിക്കൂര്‍ 10 മി നിറ്റ് ആണ് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരില്‍ എത്താന്‍ വേണ്ടിവന്നത്.

തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ വരെയാണ് വന്ദേ ഭാരത് ആദ്യ പരീക്ഷണ ഓട്ടം നടത്തിയത്. പിന്നീട് ഇത് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കേന്ദ്ര റെയി ല്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് കാസര്‍ഗോഡ് വരെ നീട്ടിയെന്ന കാര്യം ഔദ്യോഗികമായി അറിയി ച്ചത്. വന്ദേ ഭാരതിന്റെ ഫ്‌ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നിര്‍വഹിക്കുമെന്നും ഈ മാസം 25ന് വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി കേരളത്തിന് സമര്‍പ്പിക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അറിയിച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.