Home

ഇനിയും ക്ഷമിക്കാനാകില്ല ; കെ വി തോമസിനെ കോണ്‍ഗ്രസ് പുറത്താക്കി

കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയെന്ന് കെ സുധാകരന്‍. എഐസി സിയുടെ അനുമതിയോടെയാണ് തീരുമാനമെന്ന് കെ സുധാകരന്‍ വ്യക്തമാക്കി. പാര്‍ട്ടി വി രുദ്ധപ്രവര്‍ത്ത നത്തിനാണ് നടപടി.

തിരുവനന്തപുരം: കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയെന്ന് കെ സുധാകരന്‍. എ ഐസിസിയുടെ അനുമതിയോടെയാണ് തീരുമാനമെന്ന് കെ സുധാകരന്‍ വ്യക്തമാക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനാണ് നടപടി. ഇന്ന് തൃക്കാക്കരയിലെ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന കോ ണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയു മായ കെവി തോമസ് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് കാട്ടി അദ്ദേഹത്തെ കെപിസിസി പുറത്താക്കിയത്. ഏറെക്കാല മായി കെപിസിസി നേതൃത്വവുമായി ഇടഞ്ഞു നിന്ന തോമസ് തൃക്കാക്കരയില്‍ ഇന്ന് നടന്ന എല്‍ഡിഎഫ് തെര ഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു.

തൃക്കാക്കരയിലെ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെ യും കെ വി തോമസ് വാനോളം പ്രശംസിക്കുകയും മുഖ്യമന്ത്രി വികസന നായകനാണെന്നും പ്രസംഗിച്ചി രുന്നു. പ്രതിസന്ധികളെ നേരിട്ട്, സംസ്ഥാനത്തെ മുന്നോട്ട് നയിക്കാന്‍ പിണറായിക്ക് സാധിക്കും. ഉമ്മന്‍ ചാ ണ്ടിയുടെ ഭരണകാലത്തുള്ളതിനേക്കാള്‍ മികച്ച വികസനമാണ് ഇപ്പോഴുള്ളത്. കോണ്‍ഗ്രസിന്റെ മൃദു ഹിന്ദു സമീപനം രാജ്യത്തെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏഴ് തെരഞ്ഞെടുപ്പ് വിജയിച്ച ആളെ ന്ന് രീതിയില്‍ തൃക്കാക്കര ഇത്തവണ എല്‍ഡിഎഫ് നേടുമെന്ന് തോമസ് പ്രവചിച്ചു.

അതേസമയം, കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിലുള്ള പ്രതികരണം നാളെ അറിയിക്കുമെന്ന് കെ വി തോമസ് പ്രതികരിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി ഡോ. ജോ ജോ സഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ വി തോമസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന് തന്നെ പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. കെ വി തോമസ് പാര്‍ട്ടിയിലും കോണ്‍ ഗ്രസ് മനസ്സിലുമില്ലെന്നായിരുന്നു കെ സുധാ കരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. കോണ്‍ഗ്രസ് മനസ്സില്‍ തോമസ് ഇല്ലാത്തതിനാല്‍ പുറത്താക്കലിന് ഇപ്പോള്‍ പ്രാധാന്യമി ല്ലെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.