അബുദാബി • യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചർ റെയിൽവേ സ്റ്റേഷനുകളുടെ വിവരങ്ങൾ വെളിപ്പെടുത്തി. അബുദാബി, ദുബായ്, ഫുജൈറ എമിറേറ്റുകളിൽ 3 സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ നിർമാണം പൂർത്തിയാക്കുക. ഇത്തിഹാദ് റെയിലിന്റെ നിർമാണം തുടങ്ങി വർഷങ്ങളായെങ്കിലും പാസഞ്ചർ സ്റ്റേഷനുകളുടെ വിവരം പുറത്തുവിടുന്നത് ഇതാദ്യം. അബുദാബിയിൽ മുസഫ വ്യവസായ മേഖലയ്ക്കും മുഹമ്മദ് ബിൻ സായിദ് സിറ്റിക്കും മധ്യേ ഡൽമ സ്റ്റേഷനും ഫീനിക്സ് ആശുപത്രിക്കും മാളിനും മുസഫ ബസ് സമീപത്തായിരിക്കും സ്റ്റേഷൻ.
ദുബായിൽ റെഡ് ലൈനിലെ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷനു സമീപത്തും ഫുജൈറയിൽ അൽഹിലാൽ സ്ട്രീറ്റിലുമാണ് പാസഞ്ചർ സ്റ്റേഷൻ പണിയുക. ഷാർജയിൽ യൂണിവേഴ്സിറ്റിക്കടുത്ത് എമിറേറ്റിലെ സുപ്രധാന നിർമിക്കാനും ആലോചിക്കുന്നുണ്ട്. ഇതിനു പുറമെ ഒട്ടേറെ ചെറിയ സ്റ്റേഷനുകളും ആസൂത്രണം ചെയ്തിട്ടുണ്ട്. ചൈന റെയിൽവേ ഇന്റർനാഷനൽ ഗ്രൂപ്പിനാണ് നിർമാണ ചുമതല.അൽസില മുതൽ ഫുജൈറ വരെ 1200 കിലോമീറ്റർ നീളത്തിലുള്ളതാണ് ഇത്തിഹാദ് റെയിൽ. മണിക്കൂറിൽ 200 കി.മീ.വേഗത്തിൽ ട്രെയിൻ ഓടും.
ഫുജൈറ സ്റ്റേഷൻ നിലവിലെ ട്രാക്കിൽ തന്നെ നിർമിക്കുമ്പോൾ ദുബായ്, അബുദാബി സ്റ്റേഷനുകൾ ട്രാക്കിനു സമീപത്തായി നിർമിച്ച് ബന്ധിപ്പിക്കും. ദുബായ് ഇൻവസ്റ്റ്മെന്റ് പാർക്കിന് എതിർവശത്തുള്ള അൽ യലായിസ് സ്ട്രീറ്റിൽ ജബൽ അലി തുറമുഖത്തേക്കുള്ള പാതയിലായിരിക്കും സ്റ്റേഷൻ. ഇത് ദുബായ് മെട്രോ റെഡ് ലൈനുമായും ബന്ധിപ്പിക്കും. ഇതോടെ മെട്രോ യാത്രക്കാർക്ക് വിവിധ എമിറേറ്റുകളിലേക്ക് യാത്രയും എളുപ്പമാകും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.