റിയാദ്: ഹോട്ടലുകൾ, അപ്പാർട്മെന്റുകൾ, റിസോർട്ടുകൾ എന്നിവക്കുള്ള വാണിജ്യ പ്രവർത്തന ലൈസൻസുകളുടെ മുനിസിപ്പാലിറ്റി ഫീസ് നിർത്തലാക്കി. മുനിസിപ്പാലിറ്റി-ഗ്രാമകാര്യ-ഭവന മന്ത്രി മജീദ് അൽഹു ഖൈൽ ആണ് ഇതുസംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. നിയമം ബുധനാഴ്ച (സെപ്റ്റംബർ നാല്) മു തൽ പ്രാബല്യത്തിലായി. സൗദി നഗരങ്ങളിലെ മുനിസിപ്പൽ നടപടിക്രമങ്ങളും സേവനങ്ങളും സുഗമമാക്കുന്നതിന് നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ വിപുലീകരണമെന്ന നിലയിലാണിത്.
ആഭ്യന്തര ടൂറിസം മേഖലയുടെ വികസനം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. അതിലേക്ക് പൗരന്മാർക്കും വിദേശി താമസക്കാർക്കും വിനോദസഞ്ചാരികൾക്കും നൽകുന്ന ടൂറിസം സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും നിക്ഷേപകർക്ക് ആകർഷകമായ നിക്ഷേപ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ഈ മേഖലയിലെ മത്സരശേഷി വർധിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത്. രാജ്യത്തെ ഏറ്റവും പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുക എന്ന ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായാണ് ഈ തീരുമാനം.
ടൂറിസം മേഖല വികസിപ്പിക്കുന്നതിനും നൽകുന്ന ടൂറിസം സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ടൂറിസം മേഖലയിൽ നിക്ഷേപം നടത്താൻ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപ അവസരങ്ങളിൽനിന്ന് പ്രയോജനം നേടുന്നതിനും തീരുമാനം സംഭാവന ചെയ്യുമെന്നാണ് വിലയിരുത്തൽ. ‘ബലദി’ പ്ലാറ്റ്ഫോമിലൂടെ ഹോട്ടലുകൾക്കും അപ്പാർട്മെന്റുകൾക്കും റസിഡൻഷ്യൽ റിസോർട്ടുകൾക്കും വാണിജ്യ പ്രവർത്തന ലൈസൻസ് ഇഷ്യൂ ചെയ്യുകയോ പുതുക്കുകയോ ചെയ്തുകൊണ്ട് ഈ തീരുമാനത്തിൽനിന്ന് പ്രയോജനം നേടുന്നതിന് മുനിസിപ്പാലിറ്റി-ഗ്രാമകാര്യ-ഭവന മന്ത്രാലയവും ടൂറിസം മന്ത്രാലയവും ടൂറിസം മേഖലയിലെ നിക്ഷേപകരോട് ആഹ്വാനം ചെയ്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.