പശ്ചിമബംഗാളില്‍ യാസ് ചുഴലിക്കാറ്റിന്റെ നാശനഷ്ടങ്ങള്‍ അവലോകനം ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയതിന് പിന്നാലെയുണ്ടായ സംഭവങ്ങളില്‍ കേന്ദ്ര സര്‍ ക്കാരും പ്രധാനന്ത്രിയുടെ ഓഫീസും വ്യാജവും ഏകപക്ഷീയവും പക്ഷപാതപരവുമായ വാര്‍ത്തകള്‍ നല്‍കിയെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറിയെ കേന്ദ്രസര്‍വീസിലേക്ക് തിരികെ വിളിച്ച നടപ ടിയെച്ചൊല്ലി രാഷ്ട്രീയ പോര് രൂക്ഷമായി.ചീഫ് സെക്രട്ടറി ആലാപന്‍ ബന്ധോപാധ്യയെ തിരിച്ചുവിളി ച്ച നടപടി റദ്ദാക്കണമെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു.
ബംഗാളില്‍ യാസ് ചുഴലിക്കാറ്റിന്റെ നാശനഷ്ടങ്ങള്‍ അവലോകനം ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയതിന് പിന്നാലെയുണ്ടായ സംഭവങ്ങളില്‍ കേന്ദ്രസര്‍ക്കാരും പ്രധാനന്ത്രി യുടെ ഓഫീസും വ്യാജവും ഏകപക്ഷീയവും പക്ഷപാതപരവുമായ വാര്‍ത്തകള്‍ നല്‍കിയെന്ന് മമതാ ആരോപിച്ചു.
‘എന്നെ ഇതുപോലെ അപമാനിക്കരുത്. ഞങ്ങള്‍ക്ക് ഒരു മഹത്തായ വിജയം ലഭിച്ചു, അതുകൊ ണ്ടാണ് നിങ്ങള്‍ ഇങ്ങനെ പെരുമാറുന്നത്? എല്ലാം ശ്രമിച്ച് നിങ്ങള്‍ പരാജയപ്പെട്ടത് ഞങ്ങളുടെ കുഴപ്പമല്ല. എന്തുകൊണ്ടാണ് നിങ്ങള്‍ എല്ലാ ദിവസവും ഞങ്ങളോട് വഴക്കടിക്കുന്നത്?- വാര്‍ത്താ സമ്മേളനത്തില്‍ മമത ബാനര്‍ജി പറഞ്ഞു. കാല് പിടിക്കാന്‍ തയ്യാറാണെന്ന് നിലപാട് സ്വീകരിച്ചി രിക്കുകയാണ് ഇപ്പോള്‍ മമത. സംസ്ഥാന സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവ ദിക്കുന്നില്ല എന്നതാണ് നിലപാട് മാറ്റത്തിന് കാരണമെന്നും മമത വ്യക്തമാക്കുന്നു.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യാസ് ചുഴലിക്കാറ്റ് അവലോകന യോഗത്തില്‍ നിന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ചീഫ് സെക്ര ട്ടറിയും വിട്ടു നിന്നതില്‍ കേന്ദ്രം കഴിഞ്ഞ ദിവസം അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെയാണ് ചീഫ് സെക്രട്ടറി ആലാപന്‍ ബന്ധോപാധ്യയെ കേന്ദ്രസ ര്‍വീസിലേക്ക് തിരികെ വിളിച്ചത്. അഖിലേന്ത്യ സിവില്‍ സര്‍വീസ് ചട്ടം ആറ് ഒന്ന് പ്രകാരമാണ് മ ന്ത്രാലയതീരുമാനം. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ നിയമനതര്‍ക്കങ്ങളില്‍ കേന്ദ്രത്തിന്റെ അധി കാരം വ്യക്തമാക്കുന്നതാണ് ചട്ടം ആറ് ഒന്ന്.പേഴ്‌സണല്‍ ട്രെയിനിങ് വിഭാഗത്തിലേക്കാണ് മാറ്റം. ഇതിന്റെ പശ്ചാത്തലത്തിലാണ് മമതയുടെ പ്രതികരണം.
യാസ് ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനാണ് മോദി കഴിഞ്ഞ ദിവസം ബം ഗാള്‍ സന്ദര്‍ശിച്ചത്. ഇതേത്തുടര്‍ന്ന് സംഘടിപ്പിച്ച അവലോകന യോഗം മമത ബാനര്‍ജി ബഹിഷ് കരിച്ചുവെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. വിഷയത്തില്‍ ബിജെപി കേന്ദ്ര നേതാക്ക ളുള്‍ പ്പെടെ മമതയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിക്കൊപ്പം 15 മിനിറ്റ് മാത്രം ചെലവഴിച്ച മമത അദ്ദേഹത്തിന് നാശനഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയശേഷം മടങ്ങുകയായിരുന്നു. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും മമതയെ അനുഗമിച്ചിരുന്നു. രാത്രിയോടെ ചീഫ് സെ ക്രട്ടറി ആലോപന്‍ ബന്ദോപാധ്യായയെ കേന്ദ്രസര്‍വീസിലേക്ക് തിരിച്ചയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിന്റെ പശ്ചാത്തലത്തിലാണ് മമതയുടെ പ്രതികരണം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.