Kerala

ഇഡിക്കെതിരെ കേസെടുത്ത് ജനശ്രദ്ധ തിരിക്കാനുള്ള അടവുതന്ത്രം ; ഗുണം മുഖ്യമന്ത്രിക്ക് മാത്രം : മുല്ലപ്പള്ളി

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശബരിമല മുഖ്യവിഷയമാക്കന്‍ ഉദ്ദേശിക്കുന്നില്ല. ശബരിമല വിഷയത്തില്‍ സിപിഎം നേതാക്കളുടെ നിലപാടിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്യുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഒന്നു പറയുമ്പോള്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ വിശ്വസ്തനായ ദേവസ്വം മന്ത്രിയും മറ്റൊന്നാണ് ശബരിമല വിഷയത്തില്‍ പറയുന്നത്

തിരുവനന്തപുരം : ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്ത നടപടി ജനശ്രദ്ധ തിരിച്ചുവിടാനുള്ള അടവുതന്ത്രമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമച ന്ദ്രന്‍. കേന്ദ്ര അന്വേഷണ ഏജന്‍സിക്കെതിരെ കേസെടുത്ത ക്രൈംബ്രാഞ്ച് നട പടി  ഗൂഢരാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടാണ്. ഈ നടപടികൊണ്ട് ഗുണം ലഭിക്കു ന്നത് മുഖ്യമന്ത്രിക്കാണ്.കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക യായിരുന്നു മുല്ലപ്പള്ളി.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശബരിമല മുഖ്യവിഷയമാക്കന്‍ ഉദ്ദേശിക്കുന്നില്ല. ശബരിമല വിഷയത്തില്‍ സിപിഎം നേതാക്കളുടെ നിലപാടിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്യുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഒന്നു പറയുമ്പോള്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ വിശ്വസ്തനായ ദേവസ്വം മന്ത്രിയും മറ്റൊന്നാണ് ശബരിമല വിഷയത്തില്‍ പറയുന്നത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധ പ്പെട്ട് സിപിഎം നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ ഒന്നുമില്ലാതെ വിഷയദാരിദ്ര്യം നേരിടുന്ന മുഖ്യമന്ത്രി പുതിയ വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. കോലീബി വിഷയം കേരളം ചര്‍ച്ചചെയ്ത് തള്ളിക്കളഞ്ഞതാണ്.ഒ.രാജഗോപാലും സിപിഎമ്മും തമ്മിലുള്ള ധാരണ കേരളീയ സമൂഹത്തിന് നന്നായി അറിയാം. സ്പീക്കര്‍ തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎമ്മിന് വോട്ട് ചെയ്ത എംഎല്‍എയാണ് രാജഗോപാല്‍. ഇതിലൂടെ സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര സമൂഹത്തിന് ബോധ്യപ്പെട്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.