ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയിലെ ഇടമലയാര്‍ അണ ക്കെട്ടും തുറന്നു. ഡാമിന്റെ നാലു ഷട്ടറുകളില്‍ രണ്ടെണ്ണമാണ് തുറന്നത്. രണ്ടും മൂന്നും ഷട്ടറുകള്‍ ഉയര്‍ത്തിയാണ് വെള്ളം പുറത്തേക്ക് വിടുന്നത്.
കോതമംഗലം : ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയിലെ ഇടമലയാര്‍ അണക്കെ ട്ടും തുറന്നു. ഡാമിന്റെ നാലു ഷട്ടറുകളില്‍ രണ്ടെണ്ണമാണ് തുറന്നത്. രണ്ടും മൂന്നും ഷട്ടറുകള്‍ ഉയര്‍ത്തി യാണ് വെള്ളം പുറത്തേക്ക് വിടുന്നത്. ആദ്യം 50 ക്യുമെക്സ് ജലവും തുടര്‍ന്ന് 100 ക്യുമെക്സ് ജലവുമാണ് തു റന്നു വിടുക. നീരൊഴുക്ക് ശക്തമായതി നാല്‍ കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കേണ്ടി വന്നേക്കാമെന്ന് ജില്ലാ കലക്ടര്‍ സൂചിപ്പിച്ചു.
ഇടുക്കിക്ക് പിന്നാലെ ഇടമലയാര്‍ അണക്കെട്ടില്‍ നിന്നും ജലമൊഴുക്കുന്ന സാഹചര്യത്തില്‍ ഉച്ചയോടെ പെരിയാറിലെ ജലനിരപ്പ് ചെറിയ തോതില്‍ ഉയരാന്‍ സാധ്യതയു ണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. ആശങ്കപ്പെടേണ്ടതില്ലെങ്കിലും പെരിയാര്‍ തീരത്ത് ജാഗ്രത അനിവാര്യമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
പെരിയാറിലെ നിലവിലെ ജലനിരപ്പ് 2.305 മീറ്ററാണ്. വെള്ളപ്പൊക്ക മുന്നറിയിപ്പ് നില 2.50 മീറ്ററാണ്. മംഗല പ്പുഴയിലും ജലനിരപ്പ് ഉയരുകയാണ്. നിലവിലെ ജലനിരപ്പ് 1.97 മീറ്ററാണ്. വെള്ളപ്പൊക്ക മുന്നറിയിപ്പ് നില 3.30 മീറ്ററാണ്. കാലടിയില്‍ നിലവിലെ ജലനിരപ്പ് 4.855 മീറ്ററാണ്. വെള്ളപ്പൊക്ക മുന്നറിയിപ്പ് നില 5.50 മീറ്റ റാണ്.
അതേസമയം മൂവാറ്റുപുഴയില്‍ ജലനിരപ്പ് താഴുകയാണ്. നിലവിലെ ജലനിരപ്പ് 8.315 മീറ്ററാണ്. വെള്ള പ്പൊക്ക മുന്നറിയിപ്പ് നില 10.015 മീറ്ററാണെന്നും ജില്ലാ കലക്ടര്‍ അറിയി ച്ചു. ഡാമുകളില്‍ നിന്നുള്ള ജലപ്ര വാഹം ശക്തിയാര്‍ജിക്കുന്ന സാഹചര്യത്തില്‍ പെരിയാര്‍ നദിയിലും കൈവഴികളിലും ഇറങ്ങരുത്. ജല നിരപ്പ് സാരമായി ഉയര്‍ന്നില്ലെങ്കി ലും വെള്ളം ഒഴുകുന്ന ശക്തി കൂടുതലായിരിക്കും. വിനോദ സഞ്ചാര പ്ര വര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയതായും കലക്ടര്‍ അറിയിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.