മണിപ്പൂരിലെ ഇംഫാലില്‍ സൈനികക്യാമ്പിന് സമീപമുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ രണ്ടുപേര്‍ മരിച്ചു. രണ്ട് ടെറിട്ടോറിയല്‍ ആര്‍മി ജവാന്മാരാണ് മരിച്ചത്. ജവാന്മാര്‍ അടക്കം 20 ഓളം പേരെ കാണാതായി
ഇംഫാല്‍: മണിപ്പൂരിലെ ഇംഫാലില്‍ സൈനികക്യാമ്പിന് സമീപമുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ രണ്ടു പേര്‍ മരിച്ചു. രണ്ട് ടെറിട്ടോറിയല്‍ ആര്‍മി ജവാന്മാരാണ് മരിച്ചത്. ജവാന്മാര്‍ അടക്കം 20 ഓളം പേരെ കാ ണാതായി.
മണ്ണിടിച്ചിലില്‍ നിന്ന് 13 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നോനി ജില്ലയിലെ ജിരി ബാം റെയില്‍വേ ലൈന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. റെയില്‍ പാത നിര്‍മാണത്തിന് സഹായം ചെയ്യാനെത്തിയവരാണ് അ പകടത്തില്‍ പെട്ടത്. 107 പേരെയാണ് ഈ സ്ഥലത്ത് സൈന്യം വിന്യസിച്ചിരുന്നത്.
കാണാതായവരില്‍ രണ്ട് ദമ്പതികളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം, ആസാം റൈഫിള്‍സ്, മണിപ്പൂര്‍ പൊലീസ് തുടങ്ങിയവയെല്ലാം നേതൃത്വം നല്‍കി വരുന്നു.
സ്ഥലത്ത് കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നതായി സൈ ന്യം അറിയിച്ചു. ഹെലികോപ്ടര്‍ അടക്കം വിന്യസിച്ചാണ് രക്ഷാപ്രവ ര്‍ത്തനം പുരോഗമിക്കുന്നത്. മണ്ണി ടിച്ചിലിനെ തുടര്‍ന്ന് ഇസായി നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടതും ഭീഷണിയായി മാറിയിട്ടുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.