ലണ്ടന്‍: ഇംഗ്ലണ്ട് ഫുള്‍ ബാക്ക് കീറന്‍ ട്രിപ്പിയര്‍ അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 33-കാരനായ താരം തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 2017 മുതല്‍ ഇംഗ്ലണ്ടിനായി 54 മത്സരങ്ങള്‍ കളിച്ച താരം ഒരു ഗോളും സ്‌കോര്‍ ചെയ്തിട്ടുണ്ട്.
യൂറോ കപ്പിൽ ഇംഗ്ലണ്ട് ടീമിന്റെ ഫൈനൽ തോൽവിക്കു പിന്നാലെ ഗാരെത് സൗത്ത്ഗേറ്റ് പരിശീലക സ്ഥാനം രാജിവെച്ചിരുന്നു. അടുത്ത ഒരു ഇംഗ്ലണ്ട് സ്ക്വാഡിന്റെ പ്രഖ്യാപനത്തിനായി ആരാധകർ കാത്തിരിക്കുമ്പോഴാണ് ട്രിപ്പിയറുടെ വിരമിക്കൽ.
2018 ലോകകപ്പ് സെമിഫൈനലിൽ ക്രൊയേഷ്യയ്ക്കെതിരേ ട്രിപ്പിയർ നേടിയ ഫ്രീ-കിക്ക് ഗോൾ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. പ്രതിരോധത്തിലെ മികവിന് പ്രശസ്തനായിരുന്നു അദ്ദേഹം. ദേശീയ ടീമിലെ ചുമതലകളിൽ നിന്നൊഴിഞ്ഞ താരം ഇനി തന്റെ നിലവിലെ ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡിൽ മുഴുവൻ സമയ ശ്രദ്ധ നൽകാനുള്ള ഒരുക്കത്തിലാണ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.