Breaking News

ആശ്വാസം; രണ്ട് പേരുടെ നിപ പരിശോധനാ ഫലം കൂടി നെഗറ്റീവ്,പരിശോധിച്ചത് മരിച്ച കുട്ടിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരെ

മെഡിക്കല്‍ കോളേജ് ലാബില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് പേരുടെ ഏഴ് സാ മ്പിളുകള്‍ നെഗറ്റീവായത്. നിപ ബാധിച്ച് മരിച്ച കുട്ടിയുമാ യി അടുത്ത സമ്പര്‍ക്കം പുല ര്‍ത്തിയവരുടെ ഫലമാണ് നെഗറ്റീവായത്

തിരുവനന്തപുരം : കോഴിക്കോട് നിപ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ചികില്‍സയിലുള്ള രണ്ട് പേരു ടെ കൂടി പരിശോധന ഫലം നെഗറ്റീവായതാ യി മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജില്‍ പു തുതായി സജ്ജമാക്കിയ ലാബില്‍ നടത്തിയ പരിശോധനയിലാണ് 2 പേരുടെ ഏഴ് സാമ്പിളുകള്‍ നെ ഗറ്റീവായത്. നിപ ബാധിച്ച് മരിച്ച കുട്ടിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരുടെ ഫലമാണ് നെഗറ്റീവായത്.

പുണെ നാഷണല്‍ വൈറോളജി ലാബിലേക്ക് അയച്ച എട്ടുപേരുടെ സാമ്പിളുകളും നെഗറ്റീവായിരു ന്നു. എട്ടുപേരുടെ മൂന്ന് വീതം സാമ്പിളുക ളാണ് വൈറോളജി ലാബിലേക്ക് അയച്ചിരുന്നത്. നിപാ ബാധിച്ച് മരിച്ച കുഞ്ഞിന്റെ മാതാപിതാക്കളും സമ്പര്‍ക്കമുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നത് ഈ ഘട്ടത്തില്‍ ആശ്വാസക രമാ ണ്.

നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ആര്‍ക്കും ഗു രുതരമായ പ്രശ്നങ്ങളില്ല. മരിച്ച കുട്ടിയുടെ അമ്മയുടെ പനി കുറഞ്ഞതായും ആരോഗ്യമന്ത്രി പറ ഞ്ഞു. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഉള്ളത് 48 പേരാണ്. കോഴിക്കോട് ജില്ലയില്‍ നിന്ന് 31 പേരാണ് ഹൈ റിസ്‌ക് വിഭാഗത്തില്‍ മെഡിക്കല്‍ കോളേജിലുള്ളത്.

വയനാട് നിന്നും നാലുപേര്‍, എറണാകുളത്തു നിന്നും ഒരാള്‍, മലപ്പുറത്ത് നിന്ന് എട്ട്, കണ്ണൂര്‍ നിന്ന് മൂന്ന്, പാലക്കാട് നിന്ന് ഒരാള്‍ എന്നിവരാണ് മെഡിക്കല്‍ കോളജിലുള്ളതെന്നും മന്ത്രി അറിയിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.