കോവിഡ് കേസുകളില്‍ കുറവു വന്ന സാഹചര്യത്തില്‍ മുഖാവരണം ധരിക്കുന്നത് ഒഴിവാക്കി ഖത്തര്‍
ദോഹ : ലോകകപ്പിനെ വരവേല്‍ക്കുന്ന ഖത്തറില്‍ ഇനി മുതല്‍ മുഖാവരണം അനിവാര്യമല്ലെന്ന് ആരോഗ്യ മന്ത്രാലയം. കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ് വന്നതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.
അടച്ചിട്ട പൊതു ഇടങ്ങളില്‍ മുഖാവരണം നിര്‍ബന്ധമാക്കിയിരുന്ന നിയന്ത്രണത്തിനാണ് ഇളവ്. എന്നാല്‍, പൊതുഗതാഗതത്തിനും ആശുപത്രികള്‍ക്കും നിയന്ത്രണങ്ങള്‍ക്ക് ഇളവില്ല. ഇവിടങ്ങളില്‍ മുഖാവരണം നിര്‍ബന്ധമാണ്.
പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനമെടുത്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് കേസുകളുടെ വ്യാപനം വിശകലനം ചെയ്ത് നിയന്ത്രണങ്ങളില്‍ കര്‍ക്കശ മാനദണ്ഡങ്ങളും ഇളവുകളും വരുത്തും.
കഴിഞ്ഞ ജൂലൈയിലാണ് അടച്ചിട്ട പൊതുയിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത്. കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വന്ന സാഹചര്യത്തിലായിരുന്നു ഇത്.
സിനിമാഹാള്‍, ഷോപ്പിംഗ് മാള്‍, പള്ളികള്‍ എന്നിവടങ്ങളില്‍ മുഖാവരണം ഇനി മുതല്‍ നിര്‍ബന്ധമല്ല.
മെട്രോ, ബസ്, തുടങ്ങിയ പൊതുഗതാഗതയിടങ്ങളിലും ആശുപത്രികള്‍, ക്ലിനിക്കുകള്‍, വാക്‌സിന്‍, പിസിആര്‍ ടെസ്റ്റ് സെന്ററുകള്‍ എന്നിവടങ്ങളില്‍ മുഖാവരണം നിര്‍ബന്ധമാണ്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.