Home

ആശുപത്രി കിടക്കകളില്‍ കോവിഡ് രോഗികള്‍ നിറഞ്ഞു ; ആറ് രോഗികള്‍ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ മരിച്ചു

ആറ് കോവിഡ് രോഗികള്‍ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ മരിച്ചു. ചെന്നൈയിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലാണ് സംഭവം

ചെന്നൈ: ചെന്നൈയിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രി മുറ്റത്ത് ആറ് കോവിഡ് രോഗികള്‍ കിട്ടാതെ മരിച്ചു. കിടക്ക ഒഴിവില്ലാത്തതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കഴി യാതെ പോയത്. ആംബുലന്‍സിലുണ്ടായിരുന്ന കോവിഡ് ബാധിതനും ചികിത്സ കിട്ടാതെ മരിച്ചവ രില്‍ ഉള്‍പ്പെടുന്നു. ആശുപത്രി മുറ്റത്ത് ആംബുലന്‍സുകളില്‍ അത്യാസന നിലയില്‍ 24 പേര്‍ ചികിത്സ കാത്ത് കിടക്കുകയാണ്.

1200 കിടക്കയുള്ള ആശുപത്രിയില്‍ എല്ലാത്തിലും രോഗികള്‍ നിറഞ്ഞിരിക്കുകയാണ്. ഇന്നലെ വൈകിട്ട് മുതല്‍ ചെന്നൈയിലെ വിവിധ ആശുപത്രി കളില്‍ രോഗികളുടെ തിരക്കാണ്. പല ആശുപത്രികളിലും ഓക്‌സിജന്റെ കുറവുണ്ട്. രോഗികളെ പ്രവേശിപ്പിച്ചാലും ചികിത്സിക്കാന്‍ കഴിയാ ത്ത സ്ഥിതിയും ചിലയിടങ്ങളിലുണ്ട്. ചിലര്‍ കിടക്ക ഇല്ലാത്തതിനാല്‍ ആശുപത്രിയുടെ പുറത്താണ് കിടന്നിരുന്നത്.

ഇത്തരത്തില്‍ കിടക്ക ഇല്ലാത്തതിനാല്‍ ചികിത്സ കാത്ത് പുറത്ത് കിടന്ന രോഗികളാണ് മരിച്ചവര്‍. പുറത്ത് കിടക്കുന്ന മറ്റ് രോഗികള്‍ക്ക് ബദല്‍ ചികിത്സ ഒരുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.