കോവിഡ് ബാധിച്ച് ഐസിയുവില്‍ ചികിത്സക്കിടെ മരിക്കുന്ന 50 ശതമാനത്തിന് മുകളില്‍ രോഗികളില്‍ ഇത്തരം അണുബാധ മരണ കാരണമാകുന്നതായി ഡോക്ടര്‍മാര്‍
ന്യൂഡല്‍ഹി : ആശുപത്രിയില്‍ നിന്നുണ്ടാകുന്ന അണുബാധ കാരണം കോവിഡ് രോഗികളുടെ മര ണ നിരക്ക് കൂടുന്നതായി ഡോക്ടര്‍മാര്‍. കോവി ഡ് ബാധിച്ച് ഐസിയുവില്‍ ചികിത്സക്കിടെ മരിക്കു ന്ന 50 ശതമാനത്തിന് മുകളില്‍ രോഗികളില്‍ ഇത്തരം അണുബാധ മരണ കാരണമാകുന്നു. ഐ സിയു വെന്റിലേറ്റര്‍ സംവിധാനം ഉപയോഗിച്ച് ദിവസങ്ങളോളം ആശുപത്രികളില്‍ കിടക്കേണ്ടി വരുന്ന രോഗികളിലാണ് അണുബാധ വ്യാപ കമായി കണ്ടു വരുന്നത്.
ആഴ്ചകളോളം ഐസിയു, വെന്റിലേറ്റര്‍ സംവിധാനങ്ങളില്‍ കൃത്രിമ യന്ത്രസംവിധാനത്തിന്റെ സഹാ യത്തോടെ ചികില്‍സയിലിരിക്കുന്നവര്‍ക്കാ ണ് പ്രധാനമായും അണുബാധ കണ്ടു വരുന്നത്. ആശു പത്രികളില്‍ നിന്ന് മാത്രമുണ്ടാകുന്ന ഈ അണുബാധ ആന്റിബയോട്ടിക്കുകളോട് പ്രതിക രിക്കില്ല. അതിനാല്‍ മരണം സംഭവിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
മഹാമാരി ഉണ്ടാകുമ്പോള്‍ രോഗികളുടെ എണ്ണം കൂടുകയും അണുബാധ നിയന്ത്രണ മാര്‍ഗങ്ങള്‍ താളം തെറ്റുകയും ചെയ്യുന്നത് സ്വാഭാവികമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.കോവിഡിന് ശേഷം വരുന്ന ഫംഗസ് ബാധയെ കുറിച്ച് പഠനങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ആശുപത്രികളില്‍ നിന്നു ണ്ടാകുന്ന ബാക്ടീരിയല്‍ അണുബാധയെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. കോവിഡ് ബാധിച്ച എത്ര രോഗികള്‍ അണുബാധ കാരണം മരിച്ചുവെന്ന കണക്ക് സര്‍ക്കാരുകളുടെ കയ്യിലില്ല. എന്നാലിത് പുതിയ അസുഖമല്ലെന്നും കുറേക്കാലം ഐസിയുവിലും വെന്റിലേറ്റ റിലും കൃത്രിമ സഹായം വേണ്ടി വരുന്ന എല്ലാതരം രോഗികളിലും ഇത്തരം അണുബാധ കണ്ടുവരാറുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.