Breaking News

ആശങ്കയിൽ പ്രവാസികൾ, നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണത്തിന് നികുതി; നിർദേശത്തിന് ബഹ്റൈൻ പാർ‌ലമെന്റിന്റെ അംഗീകാരം.

മനാമ : പ്രവാസി താമസക്കാർ നാട്ടിലേക്ക് അയക്കുന്ന പണത്തിന് രണ്ട് ശതമാനം നികുതി ചുമത്താനുള്ള നിർദേശത്തിന് ബഹ്റൈൻ പാർലമെന്റ് അംഗീകാരം നൽകിയതിൽ ആശങ്കയോടെ പ്രവാസി സമൂഹം. നിർദേശം ശൂറാ കൗൺസിലിന്റെ പരിഗണനയിൽ. ബിസിനസുകൾ  അടക്കം സാമ്പത്തികമായി തകർന്നിരിക്കുന്ന ബഹ്റൈനിലെ പ്രവാസികൾക്ക് പുതിയ നികുതി സമ്പ്രദായം കനത്ത തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ. ഒരു വർഷം മുൻപാണ് പാർലമെന്റിൽ ഇതു സംബന്ധിച്ച നിർദേശമുയർന്നത്. എന്നാൽ ശൂറ കൗൺസിൽ നിർദേശം നിരസിക്കുകയും ചെയ്തിരുന്നു. പിന്നീട് രണ്ടു  ദിവസം മുൻപ് വിഷയം വീണ്ടും ചർച്ചയ്ക്ക് എത്തുകയും വോട്ടിനിടുകയും ചെയ്തു. തുടർന്ന് ഭൂരിഭാഗം പേരും അനുകൂലമായി വോട്ടു ചെയ്തതോെടെ നിർദേശം പാർലമെന്റ് അംഗീകരിക്കുകയായിരുന്നു. തുടർന്ന് നിർദേശം ശൂറാ കൗൺസിലിന്റെ അംഗീകാരത്തിനായി വിട്ടു. 
ശൂറാ കൗൺസിൽ  നിർദേശം വീണ്ടും നിരസിച്ചാൽ  ദേശീയ അസംബ്ലിയുടെ സംയുക്ത സമ്മേളനത്തിൽ വോട്ടിനിടുകയാണ് പതിവ്. ഇതിൽ ഭൂരിപക്ഷം ലഭിച്ചാൽ ഭരണാധികാരികൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകും. നികുതി നടപ്പിലായാൽ ലക്ഷക്കണക്കിന് പ്രവാസികളുടെ വരുമാനത്തെ സാരമായി ബാധിക്കുമെന്നാണ്‌ പൊതുവെയുള്ള വിലയിരുത്തൽ. കുറ‍ഞ്ഞ വരുമാനക്കാരായ പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ ഒരു വിഹിതം രാജ്യത്ത് നികുതിയിനത്തിൽ കുറയുന്നത് അവർക്ക് വലിയ  തിരിച്ചടിയാകും.എന്നാൽ ബഹ്‌റൈനെ സംബന്ധിച്ച്  എണ്ണ വരുമാനത്തെ മാത്രം ആശ്രയിക്കാതെ തന്നെ ദശ ലക്ഷക്കണക്കിന് വരുമാനം ഇതിൽ നിന്ന് തന്നെ വന്നുചേരുമെന്നാണ് പാർലമെന്റ് അംഗങ്ങൾ പറയുന്നത്. 
അതേസമയം നികുതി സമ്പ്രദായം ഏർപ്പെടുത്തുന്നത് ഗുണത്തേക്കാൾ ദോഷകരമായി ഭവിക്കുമെന്നാണ് സാമ്പത്തിക കാര്യ സമിതി ചെയർമാൻ  ഖാലിദ് അൽ മസ്‌കതിയുടെ അഭിപ്രായപ്പെട്ടത്. മറ്റ് ഇതരവരുമാനത്തെ ദോഷകരമായി ബാധിക്കാൻ സാധ്യത ഉണ്ടെന്നും  നിയമാനുസൃതമല്ലാത്ത വഴികളിൽ പണം അയക്കാൻ തുടങ്ങുമെന്നും കള്ളപ്പണം വെളുപ്പിക്കുന്നതിലേക്ക് അടക്കം നയിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി..പണം മറ്റ് രാജ്യങ്ങളിലേക്ക് അയക്കുന്നത് സംബന്ധിച്ച്  ലോകമെമ്പാടുമുള്ള  രാജ്യങ്ങളുമായി ബഹ്‌റൈൻ  നിരവധി ഉടമ്പടികളിൽ ഒപ്പ് വച്ചിട്ടുണ്ടെന്നും അത് ലംഘിക്കാനാവില്ലെന്നും  സർക്കാർ പാർലമെന്റ് അംഗങ്ങൾക്ക് നേരത്തെ രേഖാമൂലം  മറുപടിയും നൽകിയിരുന്നു. ഈ നീക്കം സമ്പദ്‌വ്യവസ്ഥയെയും പൊതുവെ സാമ്പത്തിക, വാണിജ്യ മേഖലകളെയും പ്രതികൂലമായി ബാധിക്കുമെന്നും   മന്ത്രാലയ ഉദ്യോഗസ്ഥർ പറയുന്നു. .ലോകബാങ്കും രാജ്യാന്തര നാണയ നിധിയും, നിരവധി പഠനങ്ങളിൽ, നികുതി നടപ്പിലാക്കിയ രാജ്യങ്ങൾ കൈമാറ്റം നിയന്ത്രിക്കുന്നതിൽ പ്രശ്‌നങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ടെന്നും  അതേ സാഹചര്യം ഇവിടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു .
നിലവിൽ ബഹ്‌റൈൻ ദിനാറിന് രൂപയുമായുള്ള വിനിമയത്തിന് ഉയർന്ന നിരക്കാണ് ലഭിക്കുന്നത് അതുകൊണ്ട് തന്നെ ലോൺ അടക്കം ബാധ്യത ഉള്ള പ്രവാസികൾക്ക് നല്ലൊരവസരമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.  നാട്ടിൽ അയക്കുന്ന പണത്തിന് നികുതി  ഈടാക്കുന്നതിൽ നിന്ന് സർക്കാർ പിന്മാറും എന്ന പ്രതീക്ഷയിലാണ് ബഹ്റൈനിലെ പ്രവാസികൾ.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.