Breaking News

ആവശ്യക്കാർ കൂടി; ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം വർധിപ്പിച്ചു.

അബുദാബി : ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു.  ലുലു ഐപിഒ ഓഹരികൾക്ക് ആവശ്യക്കാർ കൂടിയതോടെയാണ് ലിസ്റ്റിങ്ങ് 30 ശതമാനമായി വർധിപ്പിച്ചത്. 25 ശതമാനം ഓഹരികളാണ് ആദ്യം ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും ഡിമാൻഡ് ഉയർന്നതോടെയാണ് 5 ശതമാനം ഓഹരികൾ കൂടി അധികം ലിസ്റ്റ് ചെയ്യുന്നതെന്ന് അധികൃതർ അറിയിച്ചു. ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കായാണ് അധിക ഓഹരികൾ. ഓഹരി ഇഷ്യൂ വില  1.94 ദിർഹം മുതൽ 2.04 ദിർഹം വരെയായി തുടരും. 
30 ശതമാനം വർധിപ്പിച്ചതോ‌ടെ, ലുലുവിന്റെ 309.8 കോടി ഓഹരികളാണ് ഇപ്പോൾ ലിസ്റ്റ് ചെയ്യുന്നത്.  601 കോടി ദിർഹം മുതൽ 632 കോടി ദിർഹം വരെയാണ് ലുലു റീട്ടെയിലിന്റെ ഐപിഒ. 20.04 ബില്യൻ മുതൽ 21.07 ബില്യൻ ദിർഹം വരെ വിപണി മൂല്യമുണ്ട്.  നാളെ( 5)യാണ് സബ്സ്ക്രിബ്ഷനുള്ള അവസാന തീയതി.ആറിന് ഓഹരിയുടെ അന്തിമ വില പ്രഖ്യാപിക്കും.  അബുദാബി  സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ഇൗ മാസം 14നാണ് ലിസ്റ്റിങ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.