രാവിലെ പൂജപ്പുരയില്‍ നിന്ന് ശ്രീറാമെന്നയളെ 11 കിലോ കഞ്ചാവുമായി പൊലീസ് പിടികൂടി യിരുന്നു. നഗരത്തില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചാക്കയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് പൊലിസ് പരിശോധന നടത്തിയത്.
തിരുവനന്തപുരം: ചാക്ക ബൈപാസിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് 100 കിലോയില ധികം കഞ്ചാവ് പൊലിസ് പിടികൂടി. സംഭവത്തി ല്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. രാവിലെ പൂജപ്പു രയില്‍ നിന്ന് ശ്രീറാമെന്നയളെ 11 കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു. നഗരത്തില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചാക്കയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് പൊലിസ് പരിശോധന നടത്തിയത്. 46 പായ്ക്കറ്റുകളിലായി സൂ ക്ഷിച്ച 100 കിലോയിലധികം കഞ്ചാവ് പരിശോധനയില്‍ കണ്ടെത്തി.
സംഭവസ്ഥലത്തുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി മുഹമ്മദ് മൊയ്തീനെ പൊലിസ് അറസ്റ്റ് ചെയ്തിട്ടു ണ്ട്. തമിഴ്‌നാട്ടില്‍ നിന്നും ഇന്നലെ രാത്രി എത്തിച്ച കഞ്ചാവ്, ഇവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് വി ല്‍പ്പന നടത്താനായിരുന്നു ശ്രമമെന്നാണ് പൊലിസിന്റെ നിഗമനം. കഞ്ചാവ് കൊണ്ടു വന്ന വാഹനം കണ്ടെത്തുന്നതിനുളള ശ്രമവും തുടരുകയാണ്.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മാത്രം നഗരത്തില്‍ നിന്ന് 125 കിലോ കഞ്ചാവ് പൊലിസ് പിടിച്ചെടു ത്തിട്ടുണ്ട്. നഗരത്തില്‍ വ്യാപകമായി കഞ്ചാവും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും വില്‍പ്പനയ്‌ക്കെത്തു ന്നതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് തീരുമാനം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.