ആലപ്പുഴ പള്ളാത്തുരുത്തി ആറ്റില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെ ത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു
ആലപ്പുഴ: പള്ളാത്തുരുത്തിക്ക് സമീപം ആറ്റില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത് കൊലപാ തകമെന്ന് പൊലീസ്. പുന്നപ്ര തെക്ക് തോട്ടുങ്കല്‍ വീട്ടില്‍ അനീഷിന്റെ ഭാര്യ അനിത(32 ) യാണ് കൊ ല്ലപ്പെട്ടത്.
അനിതയെ കാമുകനും അയാളുടെ മറ്റൊരു കാമുകിയും ചേര്‍ന്നു കഴുത്തു ഞെരിച്ചു കൊലപ്പെടു ത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്നു മൃതദേഹം ആറ്റില്‍ തള്ളുകയായിരുന്നു. അ നിതയുടെ കാമുകന്‍ മലപ്പുറം നിലമ്പൂര്‍ സ്വദേശി പ്രബീഷ്, ഇയാളുടെ മറ്റൊരു കാമുകി കൈന ക രി സ്വദേശി രജനി എന്നിവരെയാണ് നെടുമുടി പൊലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിനെയും മക്ക ളെയും ഉപേക്ഷിച്ച് പ്രബീഷിനൊപ്പമായിരുന്നു അനിത താമസിച്ചിരുന്നത്. ഇവര്‍ അഞ്ച് മാസം ഗര്‍ ഭിണിയായിരുന്നു. ഇതിനിടെ, രജനിയുമായി അടുപ്പത്തിലായ പ്രബീഷ്, അനിതയെ ഒഴിവാക്കാനാ യി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോട് കൂടെയാണ് മൃതദേഹം കണ്ടെ ത്തിയത്.
പ്രബീഷ് അനിതയെ പള്ളാത്തുരുത്തിയിലെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി. ശാരീരികബന്ധ ത്തി ലേ ര്‍പ്പെടുന്നതിനിടയില്‍ അനിതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രബീഷ് പൊലിസിനോട് സമ്മതിച്ചു. രജനിയുടെ സഹായത്തോടെയായിരുന്നു കൊലപാതം. ശേഷം ഒഴുക്കു ള്ള സ്ഥലത്ത് മൃതദേഹം ഉപേക്ഷിക്കാനായി വള്ളത്തില്‍ കൊണ്ടു പോകും വഴി വള്ളം മറിഞ്ഞു. തു ടര്‍ന്ന് മൃതദേഹം ഉപേക്ഷിച്ച് ഇരു വരും കടന്നുകളഞ്ഞു.
അനിതയെ ഒഴിവാക്കാനായിരുന്നു പ്രബീഷ് കൊലപാതകം ആസൂത്രണം ചെയ്തു നടപ്പാക്കിയ തെ ന്ന് പൊലീസ് പറഞ്ഞു. ഒന്നും രണ്ടും പ്രതികളായ പ്രബീഷും രജനിയും അറസ്റ്റിലായി. അനിതയ്ക്കും പ്രബീഷിനും ആദ്യ ബന്ധത്തില്‍ കുട്ടികളുണ്ട്. കുഞ്ഞുങ്ങളേയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചാ ണ് പ്രബീഷിനൊപ്പം അനിത ചേര്‍ന്നത്. തുടക്കത്തില്‍ കുഴപ്പങ്ങളില്ലാതെ പോയ ജീവിതം രജനിയു ടെ കടന്നു വരവോടെ കീഴ്‌മേല്‍ മറിയുകയായിരുന്നു. രജനിയുമായുള്ള ബന്ധത്തെ തുടര്‍ന്ന് അ സ്വാരസ്യങ്ങള്‍ തലപൊക്കി. പിന്നീട് അനിതയെ ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളായിരു ന്നു. തുടര്‍ന്നാണ് അനിത പ്രബീഷ് വിളിച്ചതനുസരിച്ച് കൈനകരിയില്‍ എത്തുന്നത്.
വെള്ളിയാഴ്ചയാണ് കൊലപാതകം നടന്നത്. ശനിയാഴ്ച രാത്രി ഏഴു മണിയോടെ പ്രദേശവാസികളാ ണ് പള്ളാത്തുരുത്തി അരയന്‍തോടു പാല ത്തിനു സമീപം ആറ്റില്‍ പൊങ്ങിയ നിലയില്‍ മൃതദേ ഹം കണ്ടത്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഞായ റാഴ്ച അനിതയുടെ സഹോദരനെത്തിയാണു തിരിച്ചറിഞ്ഞത്. പ്രബീഷുമായുള്ള അടുപ്പത്തെ തുട ര്‍ന്ന് ഭര്‍ത്താവായ അനീഷുമായി അകന്നു കഴിയുകയായിരുന്നു അനിതയെന്ന് പൊലീസ് പറഞ്ഞു. അനീഷിനും അനിതയ്ക്കും രണ്ടു മക്കളുമുണ്ട്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.