Home

ആലപ്പുഴയിലെ കാപികോ റിസോര്‍ട്ട് പൊളിക്കല്‍ തുടങ്ങി

പാണാവള്ളി നെടിയതുരുത്തില്‍ നിയമവിരുദ്ധമായി നിര്‍മിച്ച കാപികോ റിസോര്‍ട്ട് പൊളിച്ച് നീക്കല്‍ ആ രംഭിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് പൊളി ക്കല്‍. 200 കോടിയോളം രൂപ ചെലവഴിച്ച് നിര്‍മിച്ച ആഢംബര റിസോര്‍ട്ടാണ് ഏറെ കാലത്തെ നിയമ പോരാട്ടത്തിനൊടുവില്‍ പൊളിച്ച് നീക്കുന്നത്

ആലപ്പുഴ : പാണാവള്ളി നെടിയതുരുത്തില്‍ നിയമവിരുദ്ധമായി നിര്‍മിച്ച കാപികോ റിസോര്‍ട്ട് പൊ ളിച്ച് നീക്കല്‍ ആരംഭിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് പൊളിക്കല്‍. രാവിലെ ഉദ്യോഗ സ്ഥര്‍ സ്ഥലത്തെത്തി ജെ സി ബിയുമായെത്തിയ പൊളിക്കല്‍ ആരംഭിക്കുകയായിരുന്നു. റിസോര്‍ട്ടി ന്റെ മതിലുകളും പുറംഭാഗത്തെ തൂണു കളുമെല്ലാമാണ് ആദ്യം പൊളിക്കുന്നത്.

35900 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള കെട്ടിട സമുച്ചയമാണ് പൊളിക്കുക. നീന്തല്‍ക്കുളങ്ങള്‍ ഉള്‍പ്പെടെ 54 വില്ലകളും അനുബന്ധ സൗകര്യങ്ങളും പൊളിക്കുന്നവയി ല്‍ ഉള്‍പ്പെടും. ഘട്ടം ഘട്ടമാ യി നടക്കുന്ന പൊളിക്കലില്‍ ആദ്യം രണ്ടു വില്ലകളാണ് പൊളിക്കുക.നീന്തല്‍ക്കുളങ്ങള്‍ ഉള്‍പ്പെടെ വി ല്ലകളും അനുബന്ധ സൗകര്യങ്ങളും പൊ ളിക്കുന്നവയില്‍ ഉള്‍പ്പെടും.

റിസോര്‍ട്ട് കയ്യേറിയ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കലക്ടര്‍ വി ആര്‍ കൃഷ്ണതേജ ഏറ്റെടുത്ത് കഴിഞ്ഞ ദിവസം ബോര്‍ഡ് സ്ഥാപിച്ചിരുന്നു. 7.0212 ഹെക്ടര്‍ ഭൂമിയില്‍ റിസോര്‍ ട്ടിന് പട്ടയമുള്ളതിന്റെ ബാക്കി യുള്ള 2.9397 ഹെക്ടര്‍ സ്ഥലമാണ് കലക്ടര്‍ ഏറ്റെടുത്തത്. റിസോര്‍ട്ട് പൊളിക്കുന്നതിന് 2020 ജനുവരി യില്‍ സുപ്രീംകോടതി ഉത്തരവിട്ടത്. തീര പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ചെന്ന് കണ്ടെത്തിയതി നെ തുടര്‍ന്നായിരുന്നു ഇത്. കോവിഡും പാണാവള്ളി പഞ്ചായത്തിന്റെ സാമ്പത്തിക പ്രതിസന്ധി യും മൂലം പൊളി ക്കല്‍ നീണ്ടുപോവുകയായിരുന്നു.

റിസോര്‍ട്ട് പൊളിച്ച് ദ്വീപ് പഴയ സ്ഥിതിയിലാക്കാനാണ് സുപ്രീം കോടതി വിധി. കാപികോ റിസോര്‍ട്ട് പൊളിച്ചു നീക്കണമെന്ന് 2018ല്‍ കേരള ഹൈക്കോടതി ഉത്തരിവിട്ടിരു ന്നു. ഇതിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു സുപ്രീകോടതി ഉത്തരവ് വന്നത്. 200 കോടിയോളം രൂപ ചെലവഴിച്ച് നിര്‍മിച്ച ആഢംബര റിസോര്‍ട്ടാണ് ഏറെ കാലത്തെ നിയമ പോരാട്ടത്തിനൊടുവില്‍ പൊളിച്ച് നീക്കുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.