Breaking News

ആറ് വയസുകാരി മരിച്ചത് ക്രൂര പീഡനത്തിനിരയായി, മരിച്ചെന്ന് കരുതി കെട്ടിതൂക്കി ; അയല്‍വാസി യുവാവ് അറസ്റ്റില്‍

ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊല പാതകമാണെന്ന് കണ്ടെത്തല്‍. കുട്ടിയെ കൊന്ന് കെട്ടിത്തൂക്കിയതായണെന്ന് പൊലീസ് വ്യക്തമാ ക്കി. സംഭവത്തില്‍ അയല്‍വാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അര്‍ജുന്‍ ആണ് അറസ്റ്റിലായത്

തൊടുപുഴ: മരിച്ച നിലയില്‍ കണ്ടെത്തിയ ആറ് വയസുകാരിയെ കൊന്ന് കെട്ടിത്തൂക്കിയതായണെ ന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വണ്ടിപ്പെരിയാറില്‍ ലയത്തിലെ തൊട്ടടുത്ത മുറിയില്‍ താമസിച്ചി രുന്ന അര്‍ജുന്‍ (22) ആണ് അറസ്റ്റിലായത്.

വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റിലെ ദമ്പതികളുടെ ഇളയ മകളാണ് മരിച്ചത്. കഴിഞ്ഞ മാസം 30 നാണ് പെണ്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത്. പകല്‍ മാതാപിതാക്ക ള്‍ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. ലയത്തിലെ മുറിയില്‍ കെട്ടിയിട്ടിരുന്ന കയറില്‍ തൂങ്ങിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം.

വീട്ടിനുള്ളില്‍ കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചതെന്നായിരുന്നു ആദ്യ നിഗമ നം. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ പെണ്‍കുട്ടി കടുത്ത പീഡ നത്തിനു ഇരയായിരുന്നതായി കണ്ടെത്തിയത് കേസന്വേഷണത്തിന് വഴിത്തിരിവായി. എസ്റ്റേറ്റ് ലയത്തിലെ തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്ന യുവാവ് കുട്ടിയെ നിരന്തരം പിഡിപ്പിച്ചിരുതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അര്‍ജുന്‍ പൊലിസ് പിടിയിലായത്.

മാതാപിതാക്കള്‍ രാവിലെ ജോലിക്ക് പോകുന്ന തക്കം നോക്കിയാണ് യുവാവ് കുട്ടിയെ നിരന്തരം പീ ഡിപ്പിച്ചിരുന്നത്. സംഭവ ദിവസം ഉപദ്രവിക്കുന്നതിനിടെ പെണ്‍കുട്ടി ബോധരഹിതയായി. അനക്ക മില്ലാതെ കിടന്ന കുട്ടി മരിച്ചെന്ന് കരുതിയ പ്രതി മുറിക്കുള്ളിലെ കയറില്‍ കെട്ടിതൂക്കി കടന്നുകള യുകയായിരുന്നുവെന്ന് പൊലിസ് വ്യക്തമാക്കി. പേക്‌സോ ചുമത്തി കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കും.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

11 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

5 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.