കോവിഡ് പ്രതിരോധത്തിന്റെ ആറ് മാസമാണ് കടന്നു പോയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും സംഭവബഹുലമായ അര്‍ധവര്‍ഷം കൂടിയായിരുന്നു നമുക്ക് ഇക്കാലയളവ്. ജനുവരി 30നാണ് ഇന്ത്യയിലെ ആദ്യത്തെ കോവിഡ് കേസ് കേരളത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ജൂലായ് കടന്നു പോകുന്നത് മരണനിരക്കിന്റെയും രോഗബാധിതരുടെയും ഏറ്റവും ഉയര്‍ന്ന കണക്കുകള്‍ മുന്നില്‍ നിരത്തികൊണ്ടാണ്. ജൂലായ് അവസാനിക്കുമ്പോള്‍ ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷത്തോട് അടുക്കുന്നു. മാര്‍ച്ചില്‍ ആദ്യമായി ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ മരണനിരക്ക് ഏതാണ്ട് അഞ്ഞൂറിന് അടുത്ത് മാത്രമായിരുന്നു.
കോവിഡിന്റെ വ്യാപനം തടയാനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികളോട് സമ്മിശ്രമായ പ്രതികരണങ്ങളാണ് ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടത്തില്‍ കേരളം ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായിരുന്നു. വിദേശ മാധ്യമങ്ങള്‍ കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ `സ്റ്റോറി’ ഏറെ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നതില്‍ മത്സരിച്ചു. അതേ സമയം രണ്ടാം ഘട്ടത്തില്‍ രോഗവ്യാപനം നിയന്ത്രണം വിട്ടപ്പോള്‍ ബിബിസി പോലുള്ള മാധ്യമങ്ങള്‍ കേരളത്തിന്റെ പാളിച്ചകളിലേക്കും വിരല്‍ ചൂണ്ടി. പ്രധാനമായും വിദേശത്തു നിന്നും പ്രവാസികള്‍ കേരളത്തിലേക്ക് എത്തിയതോടെയാണ് ഇവിടുത്തെ രോഗികളുടെ എണ്ണം ഉയര്‍ന്നത്. അത് നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്നതായിരുന്നില്ല. അതേ സമയം തന്നെ ടെസ്റ്റുകളുടെ എണ്ണത്തില്‍ നാം പിന്നോട്ടു പോയതും രോഗവ്യാപനം നടന്ന ചില സ്ഥലങ്ങളില്‍ അധികൃതര്‍ മര്‍ക്കടമുഷ്‌ടി കാട്ടിയതും വിമര്‍ശനത്തിന് കാരണമായി.
കോവിഡിനെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതും പിന്‍വലിച്ചതുമായ രീതികള്‍ ആസൂത്രണമില്ലാതെയാണെന്ന വിമര്‍ശനവും ശക്തമാണ്. കോടികണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് തിരികെയെത്താന്‍ ആവശ്യമായ സമയം നല്‍കാതെ പൊടുന്നനെ പ്രഖ്യാപിച്ച ലോക്‌ഡൗണ്‍ അക്ഷരാര്‍ത്ഥത്തില്‍ ആ മനുഷ്യരെ പെരുവഴിയിലേക്ക് തള്ളുകയായിരുന്നു. സ്വന്തം ദേശത്തേക്ക് തിരിച്ചെത്താന്‍ ഇരുകാലികളായ പാവങ്ങള്‍ നടത്തിയ സഹനം നിറഞ്ഞ രാവുപകല്‍ നീണ്ട കാല്‍നടയാത്രദിവസങ്ങളോളം മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായപ്പോഴും അത് കേന്ദ്രസര്‍ക്കാരിന്റെ കണ്ണ് തുറപ്പിച്ചില്ല. ലോക്‌ഡൗണ്‍ പിന്‍വലിച്ചതും പ്രത്യേകിച്ച് എന്തെങ്കിലും തരത്തിലുള്ള ആസൂത്രണത്തോടെയായിരുന്നില്ല. രോഗവ്യാപനം തടയണമെന്ന ലക്ഷ്യത്തോടെയുള്ള ഒരു ആസൂത്രണവും അണ്‍ലോക് ഘട്ടത്തിലുണ്ടായിരുന്നില്ല.
ദൈനംദിന ജീവിതത്തിന്റെ താളം തന്നെ ഇക്കാലയളവില്‍ മാറിമറിഞ്ഞു. ഇതുവരെ സുപരിചിതമല്ലാതിരുന്ന ലോക്‌ഡൗണ്‍, ക്വാറന്റൈന്‍ തുടങ്ങിയ വാക്കുകള്‍ നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി. ഇനിയെന്നാണ് ജീവിതം പഴയ നിലയിലേക്ക് പൂര്‍ണമായും തിരിച്ചെത്തുക എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമൊന്നുമില്ല. കഴിയുന്നതു വേഗം അത് സംഭവിക്കട്ടെയെന്ന ആഗ്രഹം മാത്രമാണ് ലോക്‌ഡൗണ്‍ മൂലം ജീവിതത്തിന്റെ താളം തെറ്റിയ മനുഷ്യരെ നയിക്കുന്നത്.
വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ദ്രുതഗതിയില്‍ നടക്കുന്നുവെന്നതാണ് പ്രത്യാശ പകരുന്നത്. യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലെ കോവിഡ് വാക്‌സിന്‍ പരീക്ഷണം ആദ്യഘട്ടത്തില്‍ വിജയകരമായിയെന്ന ശുഭവാര്‍ത്തയാണ് ആശങ്കകള്‍ക്കിടയിലും നമ്മെ മുന്നോട്ടു നയിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തോടെയോ വാക്‌സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യത്തെ രണ്ട് പരീക്ഷണ ഘട്ടങ്ങള്‍ വിജയിച്ച സാഹചര്യത്തില്‍ മൂന്നാം ഘട്ടത്തില്‍ തന്നെ ഇന്ത്യയിലെ ഒട്ടേറെ പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.