Breaking News

ആറു മാസത്തിലേറെ രാജ്യത്തിനു പുറത്തു താമസിച്ചവരുടെ വീസ റദ്ദാകുമെന്ന് കുവൈത്ത്

കോവിഡ് കാലത്ത് നല്‍കിയ ഇളവുകള്‍ അവസാനിച്ചു എമിഗ്രേഷന്‍ നിയമം കര്‍ശനമാക്കും.
റസിഡന്‍സ് പെര്‍മിറ്റ് റദ്ദാകാതിരിക്കാന്‍ ഒക്ടോബര്‍ 31 നകം മടങ്ങിയെത്തണം

കുവൈത്ത് സിറ്റി :  രാജ്യത്തിനു പുറത്ത് പോയി തുടര്‍ച്ചയായി ആറു മാസം കഴിഞ്ഞാല്‍ താമസ വീസ റദ്ദാകുമെന്ന് കുവൈത്ത് അധികൃതര്‍ അറിയിച്ചു. പ്രവാസികള്‍ ഒക്ടോബര്‍ 31 നകം തിരികെ മടങ്ങിയെത്തണമെന്നും ഇല്ലെങ്കില്‍ താമസ വീസ റദ്ദാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

പലരും താമസ വീസയിലെത്തിയ ശേഷം നാട്ടില്‍ ചെന്ന് ഓണ്‍ലൈനായും മറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ ആറുമാസത്തിലേറെക്കാലം രാജ്യത്തിന് പുറത്ത് താമസിച്ചാല്‍ താമസ വീസ റദ്ദാകും.

2022 മെയ് മുതല്‍ ആറു മാസക്കാലം കണക്കാക്കിയാണ് ഒക്ടോബര്‍ 31 ന് മുമ്പ് മടങ്ങിയെത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മെയ് ഒന്നിനും അതിനു മുമ്പുമായി രാജ്യത്തിനു പുറത്തു പോയവര്‍ ഒക്ടോബര്‍ 31 നകം മടങ്ങിയെത്തിയില്ലെങ്കില്‍ താമസ വീസ റദ്ദുചെയ്യപ്പെടും.

ആശ്രിതവീസയില്‍ കഴിയുന്നവര്‍ക്കും നിയമം ബാധകമാണ്. ഈ നിയമം കര്‍ശനമായി നടപ്പിലാക്കത്തതിനെ തുടര്‍ന്ന് പലരും ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ടു ലഭിച്ചതിനെ തുടര്‍ന്നാണ് നിയമം കര്‍ശനമാക്കാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.

കോവിഡ് കാലത്ത് ഇളവു പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന പലരും വര്‍ക്ക് അറ്റ് ഹോം എന്ന തൊഴില്‍ സൗകര്യം ഉപയോഗിച്ച് രാജ്യത്തിന് പുറത്ത് താമസിക്കുന്നത്. എന്നാല്‍, ഇളവുകള്‍ ഇനി ബാധകമായിരിക്കില്ലെന്നാണ് ആഭ്യന്തര വകുപ്പ് അറിയിക്കുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.