സര്‍ക്കാര്‍ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് ആര്‍.ടി.പി.സി.ആര്‍ ലാബ് കണ്‍ലോര്‍ഷ്യം അറിയിച്ചു. 1700 രൂപ വരെ സ്വകാര്യ ലാബുകള്‍ ഈടാക്കിയിരുന്ന ടെസ്റ്റിന് സര്‍ക്കാര്‍ 500 രൂപയാക്കി നിജപ്പെടുത്തി ഉത്തരവ് ചോദ്യം ചെയ്താണ് കോടതിയെ സമീപിക്കുക.
കൊച്ചി : ആര്‍.ടി.പി.സി.ആര്‍ നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ നിയമനടപടിക്കൊരുങ്ങി സ്വകാര്യലാബുകളുടെ കണ്‍ലോര്‍ഷ്യം. സര്‍ക്കാര്‍ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് ആര്‍.ടി.പി.സി.ആര്‍ ലാബ് കണ്‍ലോര്‍ഷ്യം അറിയിച്ചു. 1700 രൂപ വരെ സ്വകാര്യ ലാബുകള്‍ ഈടാ ക്കിയിരുന്ന ടെസ്റ്റിന് സര്‍ക്കാര്‍ 500 രൂപയാക്കി നിജപ്പെടുത്തി ഉത്തരവ് ചോദ്യം ചെയ്താണ് കോട തിയെ സമീപിക്കുക.ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ ഉത്തരവ് ശനിയാഴ്ചയാണ് ഇറങ്ങിയത്.
സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് അമിത നിരക്കാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിക്കാനിരിക്കെയാണ് വെള്ളിയാഴ്ച ആരോ ഗ്യ വകുപ്പ് നിരക്ക് കുത്തനെ കുറച്ചത്. എന്നാല്‍ ഉത്തരവ് ലഭിച്ചില്ലെന്ന ന്യായം പറഞ്ഞാണ് പഴയ തുകയായ 1700 തന്നെ സ്വകാര്യ ലാബുകള്‍ ഇന്ന് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയിരുന്നു. ഉത്തരവ് ലഭിച്ചാല്‍ മാത്രമേ നിരക്ക് കുറക്കാനാകൂയെന്നായിരുന്നു ലാബുകാരുടെ നിലപാട്. ഇത് സംബന്ധിച്ച വാര്‍ത്ത വന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലായിരുന്നു ആര്‍.ടി.പി.സിആര്‍ നിരക്ക് കൂടുതല്‍. ഇതേ തുടര്‍ന്ന് പലമേഖലകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.