Kerala

ആര്‍എസ്എസ് ശാഖക്ക് സംരക്ഷണം കൊടുത്തിട്ടുണ്ട്; വെളിപ്പെടുത്തലുമായി കെ സുധാകരന്‍

സിപിഎമ്മുകാരില്‍ നിന്ന് താന്‍ ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടു ണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ശാഖകള്‍ സിപിഎം തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് സംരക്ഷണം നല്‍കിയതെന്നും കെ സുധാകരന്‍

കണ്ണൂര്‍ : സിപിഎമ്മുകാരില്‍ നിന്ന് താന്‍ ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെ ന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ശാഖകള്‍ സിപിഎം തക  ര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് സംരക്ഷണം നല്‍കിയത്. ആര്‍എസ്എസ് ആഭിമുഖ്യമല്ല, മൗലികാവകാശങ്ങള്‍ തകരാതിരിക്കാ നാണ് അത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.  കണ്ണൂരില്‍ എംവിആര്‍ അനുസ്മരണ പരിപാടിയി ലാണ് കെ സുധാകരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

താന്‍ സംഘടനാ കെഎസ്‌യു പ്രവര്‍ത്തകനായിരിക്കുന്ന കാലത്ത്, എ ടക്കാട്, തോട്ടട, കുഴുന്ന തുട ങ്ങിയ പ്രദേശങ്ങളില്‍ ആര്‍എസ്എസ് ശാഖ ആരംഭിച്ചപ്പോള്‍ അതു അടിച്ചുപൊളിക്കാന്‍ സിപി എം ശ്രമിച്ചിരുന്നു. ഏത് പാര്‍ട്ടിക്കും ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ മൗലികാവകാശമുണ്ട്. അത് നിഷേ ധിക്കുമ്പോള്‍ സംരക്ഷിക്കും. അന്ന് സംഘട  നാ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നു താനെന്നും സുധാ കരന്‍ പറഞ്ഞു. ജനാധിപത്യ നിഷേധത്തിന്റെ രക്തസാക്ഷികള്‍ക്കൊപ്പമാണ് താനെന്ന് അദ്ദേഹം വിശദമാക്കി.

തനിക്ക് ബി ജെ പിയില്‍ പോകണമെന്ന് തോന്നിയാല്‍ പോകുമെന്ന് തന്നെയാണ് ഇപ്പോഴും പറയാ നുള്ളത്. പോകണോ വേണ്ടയോ എന്നൊക്കെ ആലോചിക്കാനുള്ള ബുദ്ധിയും രാഷ്ട്രീയ ബോധവും തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റാനുള്ള നീക്കം അംഗീകരിക്കില്ല. ഗവര്‍ണറുടെ അധി കാരം നിലനിര്‍ത്തി കൊണ്ടു പോകണം. സര്‍വകലാശാലകളില്‍ രാഷ്ട്രീയ നിയമനം നടത്താനുള്ള ശ്രമമാണ് പുതിയ ഓര്‍ഡിനന്‍സ്. ബില്ല് സഭയില്‍ വരുമ്പോള്‍ ശക്തമായി എതിര്‍ക്കുമെന്നാണു യുഡിഎഫിന്റെ അഭിപ്രായം. വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് ഉടന്‍ യോഗം വിളിക്കും.

ഇല്ലാത്ത അധികാരം പ്രയോഗിക്കുന്നത് ഗവര്‍ണര്‍ നിര്‍ത്തണം. സര്‍ക്കാരും ഗവര്‍ണറും മിതത്വം പാ ലിക്കണം. തിരുവനന്തപുരം മേയര്‍ ആര്യ രാജിവെക്കേണ്ടെന്നു താന്‍ പറഞ്ഞിട്ടില്ല. തന്റെ വാക്കുക ള്‍ വളച്ചൊടിക്കുകയായിരുന്നു. വന്‍ അഴിമതി നടത്തിയ മേയര്‍ രാജിവെക്കണമെന്നും അദ്ദേഹം ആ വശ്യപ്പെട്ടു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.