ജയില്‍ കാന്റീനില്‍ നിന്നും ഭക്ഷണം വാങ്ങാനും മറ്റും ആര്യന്‍ ഖാന് ഈ പണം ഉപയോഗിക്കാം. ജയില്‍ നിയമപ്രകാരം, തടവുകാരന് മാസം 4500 രൂപയേ വീട്ടുകാര്‍ക്ക് ജയിലിലേക്ക് ചെലവി നായി അയച്ചു കൊടുക്കാന്‍ പാടുള്ളൂ
മുംബെ:ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിയില്‍ അറസ്റ്റിലായ മകന്‍ ആര്യന്‍ ഖാന് മണിയോഡര്‍ അ യച്ച് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍.മുംബൈ ആഡംബരകപ്പല്‍ ലഹരിപാര്‍ട്ടികേസുമായി എന്‍സി ബി അറസ്റ്റ് ചെയ്ത ആര്യന്‍ ഖാന്‍ മുംബൈയിലെ ആതര്‍ റോഡ് ജയിലാണ്. 4,500 രൂപ മണിയോഡര്‍ അ യച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 11ന് ആണ് ഈ തുക ആര്യന്‍ ഖാന്റെ പേരില്‍ ജയിലിലേക്ക് വന്ന തെന്ന് ജയില്‍ സൂപ്രണ്ട് നിതിന്‍ വായ്ചല്‍ അറിയിച്ചു. ജയില്‍ കാന്റീനില്‍ നിന്നും ഭക്ഷണം വാങ്ങാനും മറ്റും ആര്യന്‍ ഖാന് ഈ പണം ഉപയോഗിക്കാം. ജയില്‍ നിയമപ്രകാരം, തടവുകാരന് മാസം 4500 രൂപയേ വീട്ടുകാര്‍ക്ക് ജയിലിലേക്ക് ചെലവിനായി അയച്ചു കൊടുക്കാന്‍ പാടുള്ളൂ.
ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും ആര്യന്‍ ഖാനുമായി വീഡിയോ കോളില്‍ സംസാരിച്ചു.ജയിലിലായ ശേഷം ഇതാദ്യമായാണ് ആര്യന്‍ മാതാപിതാക്കളുമായി സംസാരി ക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ മൂ ലം സന്ദര്‍ശകരെ അനുവദിക്കാത്ത സാഹചര്യത്തില്‍, തടവുകാര്‍ക്ക് ആഴ്ചയില്‍ രണ്ടു തവണ വീഡിയോ കോള്‍ വഴി വീട്ടുകാരു മായി സംസാരിക്കാന്‍ അനുവാദമുണ്ട്.
കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന റിപ്പോര്‍ട്ട് ലഭിച്ചതോടെ, ഐസൊലേഷന്‍ പിരിയഡ് അവസാനിപ്പിച്ച് ആര്യന്‍ ഖാനെയും മറ്റ് അഞ്ചു പ്രതികളെയും ക്വാറന്റീന്‍ ബാരക്കില്‍ നിന്നും ജനറല്‍ സെല്ലിലേക്ക് മാറ്റിയിരുന്നു. സുരക്ഷ മുന്‍നിര്‍ത്തി ലഹരിക്കേസിലെ കൂട്ടു പ്രതികളെയെല്ലാം വ്യത്യസ്ത സെല്ലുകളിലാണ് പാര്‍ പ്പിച്ചിട്ടുള്ളത്. ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ കോടതി ഈ മാസം 20 നാണ് വി ധി പറയുന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.