Breaking News

അഫ്ഗാനിസ്ഥാനിലെ ശിയാ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടെ സ്ഫോടനം; 16 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ദക്ഷിണ അഫ്ഗാന്‍ നഗരമായ കാന്ദഹാറിലെ അഫ്ഗാനില്‍ ശിയാ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടെ ഭീകരാക്രമണം.സ്ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

കാബൂള്‍ :ദക്ഷിണ അഫ്ഗാന്‍ നഗരമായ കാന്ദഹാറിലെ അഫ്ഗാനില്‍ ശിയാ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടെ ഭീകരാക്രമണം.സ്ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ചയിലെ ജുമുഅ നിസ്‌കാരം നടക്കുന്നതിനിടെയായിരുന്നു സ്ഫോടനം. പരുക്കേറ്റവരെ സെന്‍ട്രല്‍ മിര്‍വായിസ് ആ ശുപത്രിയില്‍ പ്രവേ ശിപ്പിച്ചു. ഉച്ചയോടെയായിരുന്നു സംഭവം.

മസ്ജിദില്‍ ഭീകരര്‍ സ്ഥാപിച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ പ്രാര്‍ത്ഥനയ്ക്കിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ മസ്ജിദ് പൂര്‍ണമായും തകര്‍ന്നു. പ്രദേ ശവാസികളുടെ നേതൃത്വത്തില്‍ രക്ഷാപ്രവ ര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. വടക്കന്‍ നഗരമായ കുണ്ടൂസില്‍ സ്ഫോടനമു ണ്ടായി ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയും പ്രാര്‍ത്ഥനയ്ക്കിടെയായിരുന്നു സ്ഫോടനം. 100 ലധികം പേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. വടക്കന്‍ അഫ്ഗാനിസ്താനിലെ ശിയാ മസ്ജിദിന് നേരെയായിരുന്നു അന്ന് ആക്രമണം ഉണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.