Home

ആരോപണങ്ങളൊന്നും തനിക്ക് പുത്തരിയല്ല ; വ്യക്തിഹത്യകള്‍ക്ക് ജനം മറുപടി പറഞ്ഞിട്ടുണ്ടെന്ന് മുഹമ്മദ് റിയാസ്

 

മന്ത്രി സ്ഥാനം നല്‍കിയതിന് പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടി യുമായി നിയുക്തമ മന്ത്രി മുഹമ്മദ് റിയാസ്. ഒരു മനുഷ്യന്റെ പച്ചയിറച്ചി കടിച്ച് തിന്നുമ്പോഴു ണ്ടാവുന്ന വേദനയേക്കാള്‍ വലിയ പ്രചാരണങ്ങളുണ്ടായിരുന്നു. ഇതെല്ലാം അസംബന്ധമാണ്, രാഷ്ടീയത്തെ രാഷ്ട്രീയമായി നേരിടണമെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രി സ്ഥാനം നല്‍കിയതിന് പിന്നാലെ തനി ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടിയുമായി മുഹമ്മദ് റിയാസ്. ആരോപണങ്ങളൊന്നും തനിക്ക് പുത്തരിയല്ലെന്നും പലതരത്തിലുള്ള വ്യക്തിഹത്യകള്‍ കാലകാലങ്ങളായി നേരിടുന്നു ണ്ടെന്നും ഇതിനോടെല്ലാം ജനം മറുപടി പറഞ്ഞിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഒരു മനുഷ്യന്റെ പച്ചയിറച്ചി കടിച്ച് തിന്നുമ്പോഴുണ്ടാവുന്ന വേദനയേക്കാള്‍ വലിയ പ്രചാരണങ്ങളുണ്ടാ യിരുന്നു. ഇതെല്ലാം അസംബന്ധമാണ്, രാഷ്ടീയത്തെ രാഷ്ട്രീയമായി നേരിടണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ മരുമകന് മന്ത്രിസ്ഥാനം എന്ന് ഉയര്‍ത്തിക്കാട്ടിയാണ് മുഹമ്മദ് റിയാസിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം. കുടുംബ വാഴ്ച്ചയാണെന്നും പലയിടങ്ങളില്‍ നിന്നും വിമര്‍ശനം ഉയ രുന്നുണ്ട്. ഇത്തരം അസംബന്ധങ്ങള്‍ പറയുന്നവര്‍ക്കും ഈ ജനാധിപത്യസമൂഹത്തില്‍ അത് പറ യുന്നവര്‍ക്ക് നിലവാരത്തില്‍ പറയാനുള്ള അവകാശമുണ്ട്. അത് പറയട്ടെ. വിശ്വസിക്കണോ വേണ്ട യോയെന്ന് തീരുമാനിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുമുണ്ടെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു.

‘വീണക്കും വിഷമങ്ങള്‍ ഉണ്ടാവാറുണ്ട്. ഒരു സ്ത്രീയെ എത്തരത്തില്‍ അപമാനിക്കാന്‍ പറ്റുമോ അ തെല്ലാം ചെയ്യുന്നു. മൗനം പാലിക്കുകയാണ് ചെയ്യുന്നത്. വളരെ പക്വതയോടെ പൊട്ടിക്കരയാതെ പൊട്ടിത്തെറിക്കാതെ പക്വതയോടെയുള്ള സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. അനാവശ്യമായി ഇടപെടാറുള്ള വ്യക്തിയല്ല.’ ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു റിയാസിന്റെ പ്രതികരണം.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.