Breaking News

‘ആരോപണങ്ങളില്‍ നിന്ന് പിന്‍മാറാനായി എന്തും ചെയ്യാം’; സോന്‍ട്ര ഇന്‍ഫ്രൊടെക്ക് എംഡി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ടോണി ചമ്മിണി

കമ്പനിക്കെതിരെ ആരോപണം ഉന്നയിച്ചത് മുതല്‍ തന്നെ രാജ് കുമാര്‍ ചെല്ലപ്പന്‍ പല രീതിയില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായി കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി. മലബാ റിലുള്ള ഒരു മുന്‍ എംപി യുമായി അടുപ്പമുള്ള നിര്‍മ്മാതാവാണ് കമ്പനിക്ക് വേണ്ടി തന്നെ ഒന്നരവര്‍ഷം മുന്‍പ് സമീപിച്ചതെന്നും ടോണി ചമ്മിണി വെളിപ്പെടുത്തി

കൊച്ചി : ബ്രഹ്‌മപുരത്തെ ബയോമൈനിങ് കരാര്‍ ഏറ്റെടുത്ത സോന്‍ട്ര ഇന്‍ഫ്രൊടെക്കിനെതിരെ കൊ ച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി. ആരോപണങ്ങളില്‍ നിന്ന് പിന്‍മാറാനായി എന്തും ചെയ്യാമെന്ന് ഫോണ്‍ വഴി സോന്‍ട്ര ഇന്‍ഫ്രൊടെക്ക് എംഡി രാജ് കുമാര്‍ ചെല്ലപ്പന്‍ പറഞ്ഞുവെന്ന് ടോണി ചമ്മിണി വെളിപ്പെടു ത്തി.

കമ്പനിക്കെതിരെ ആരോപണം ഉന്നയിച്ചത് മുതല്‍ തന്നെ രാജ് കുമാര്‍ ചെല്ലപ്പന്‍ പല രീതിയില്‍ സ്വാധീ നിക്കാന്‍ ശ്രമിച്ചതായി ടോണി ചമ്മിണി പറഞ്ഞു. മലബാറിലുള്ള ഒരു മുന്‍ എംപി യുമായി അടുപ്പമുള്ള നിര്‍മ്മാതാവാണ് കമ്പനിക്ക് വേണ്ടി തന്നെ ഒന്നരവര്‍ഷം മുന്‍പ് സമീപിച്ചതെന്നും ടോണി ചമ്മിണി വെളി പ്പെടുത്തി.

താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായും ജിജെ ഇക്കോ പവര്‍ എന്ന കമ്പനിയുമായി ഒരു ബന്ധവുമില്ലെന്നും ടോണി ചമ്മിണി പറയുന്നു. തന്റെ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി എ ടുക്കാന്‍ സോണ്‍ട ഇന്‍ഫ്രൊടെക്കിനെ വെല്ലുവിളിക്കുന്നുവെന്നും മുന്‍ മേയര്‍ പറയുന്നു. ജിജെ ഇക്കോ പവര്‍ കന്പനിയ്ക്ക് വേണ്ടി ടോണി ചമ്മിണി ഗൂഡാലോചന നടത്തുന്നു എന്നായിരുന്നു രാജ് കുമാര്‍ ചെല്ല പ്പന്റെ ആരോപണം.

2021 സെപ്റ്റംബര്‍ ആറിനാണ് കൊച്ചി കോര്‍പ്പറേഷനുമായി സോന്‍ട ഇന്‍ഫ്രാടെക് കരാറിലെത്തിയത്. ജനുവരി 21, 2022ലാണ് ആദ്യമായി സൈറ്റില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.