Gulf

ആരോഗ്യക്ഷമത സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ നാടുകടത്തും, നിയമം ഒക്‌ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍: ആഭ്യന്തര മന്ത്രലായം

ആരോഗ്യക്ഷമത സര്‍ട്ടിഫിക്കറ്റ്, സാധുതയുള്ള താമസരേഖ എന്നിവ ഇല്ലാതെ ഭക്ഷ്യവസ്തുക്കള്‍ ഡെലിവറി ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരെ പരി ശോധയില്‍ കണ്ടെത്തിയാല്‍ തല്‍ക്ഷണം നാടുകട ത്തുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്

കുവൈറ്റ് സിറ്റി: ആരോഗ്യക്ഷമത സര്‍ട്ടിഫിക്കറ്റ്, സാധുതയുള്ള താമസരേഖ എന്നിവ ഇല്ലാതെ ഭക്ഷ്യവ സ്തുക്കള്‍ ഡെലിവറി ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരെ പരിശോധയില്‍ കണ്ടെത്തിയാല്‍ തല്‍ ക്ഷണം നാടുകടത്തുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഡെലിവറി കമ്പനികളിലെ ഡ്രൈവര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രത്യേക നിബന്ധനകള്‍ ഒക്‌ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

നിബന്ധനകള്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായി മാനവശേഷി പൊതുസമിതി വിഭാഗവും ആഭ്യന്തര മന്ത്രാലയവും നടത്തിയ ചര്‍ച്ചയിലാണു ഇക്കാര്യം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി വാണിജ്യ മേഖലക ള്‍, പാര്‍പ്പിട കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന ഡെലിവറി വാഹനങ്ങ ളില്‍ പരിശോധന നടത്തും.

ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വിഭാഗം, മാനവശേഷി പൊതുസമിതി,ഫൂഡ് ആന്‍ഡ് ന്യൂട്രിഷന്‍ അധികൃതരുടെ നേതൃത്വത്തിലാണു പരിശോധന നടത്തുക. പരി ശോധനയില്‍ പിടിക്കപെടുന്നവരെ ഉടന്‍ നാടുകടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. തൊഴില്‍ വിപണി നിയന്ത്രിക്കുവാനും ശുദ്ധീകരി ക്കുവാനും ലക്ഷ്യമാക്കിയാണ് നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ ഒരുങ്ങുന്നതെന്ന് അധികൃതര്‍ അറിയി ച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.