Breaking News

ആരോഗ്യപ്രവർത്തകർക്ക് ‌ഇനി ഏത് എമിറേറ്റിലും ജോലി ചെയ്യാം; വരുന്നു ഏകീകൃത ലൈസൻസ്.

അബുദാബി : യുഎഇയിൽ ആരോഗ്യപ്രവർത്തകർക്ക് ഏത് എമിറേറ്റിലും ജോലി ചെയ്യാൻ അനുവദിക്കുന്നതിന് പുതിയ ഏകീകൃത ലൈസൻസ് ഏർപ്പെടുത്തുന്നു. ദേശീയ പ്ലാറ്റ്ഫോം ആരംഭിച്ചാണ് മെഡിക്കൽ പ്രഫഷനലുകൾക്ക് ഏകീകൃത ലൈസൻസ് നൽകുകയെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. റജിസ്ട്രേഷൻ നടപടിക്രമങ്ങൾ സുതാര്യമായിരിക്കും. ഇങ്ങനെ റജിസ്റ്റർ ചെയ്യുന്നവർക്ക് സർക്കാർ, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ എവിടെയും പ്രവർത്തിക്കാം.
ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, അനുബന്ധ മെഡിക്കൽ സ്പെഷലിസ്റ്റുകൾ, ആശുപത്രി– ഐടി ഉദ്യോഗസ്ഥർ തുടങ്ങി ആരോഗ്യ മേഖലയിലെ പ്രധാന പങ്കാളികളെയാണ് ഏകീകൃത ലൈസൻസ് ലക്ഷ്യമിടുന്നത്. ഇതിനു മുന്നോടിയായി യുഎഇയിലെ മുഴുവൻ ആരോഗ്യ സ്ഥാപനങ്ങളെയും ഏകീകൃത പ്ലാറ്റ്ഫോമിൽ റജിസ്റ്റർ ചെയ്യും. നിലവിൽ ഓരോ സ്ഥാപനവും സ്വന്തം നിലയ്ക്കാണ് ആരോഗ്യപ്രവർത്തകർക്ക് ലൈസൻസ് എടുത്തുവരുന്നത്.
പുതിയ സംവിധാനത്തിൽ സുതാര്യ നടപടിക്രമങ്ങളിലൂടെ പ്രവർത്തനങ്ങൾ ഏകീകരിക്കാനും ആവർത്തനം ഒഴിവാക്കാനും സാധിക്കുമെന്ന് ലൈസൻസിങ് അക്രഡിറ്റേഷൻ വകുപ്പ് ആക്ടിങ് ഡയറക്ടർ അല്ല മൻസൂർ യഹ്യ പറഞ്ഞു. പ്ലാറ്റ്ഫോം അന്തിമ ഘട്ടത്തിലാണെന്നും ഉടൻ പ്രാവർത്തികമാക്കുമെന്നും സൂചിപ്പിച്ചു.
ഏകീകൃത പ്ലാറ്റ്ഫോം യാഥാർഥ്യമായാൽ ആരോഗ്യ പ്രവർത്തകർക്ക് ലൈസൻസ് നേടുന്നതിനുള്ള സമയവും പരിശ്രമവും ഗണ്യമായി കുറയ്ക്കാനാകുമെന്നതാണ് നേട്ടം. ലൈസൻസ് ഉടമകൾക്ക് യുഎഇയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ സേവനം ചെയ്യനാകുന്നതിലൂടെ  ആരോഗ്യസേവനം കൂടുതൽ മെച്ചപ്പെടുത്താനും സാധിക്കും.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.