കുവൈത്ത് സിറ്റി : ശീതളപാനീയങ്ങൾ, പുകയില ഉൽപന്നങ്ങൾ ഉൾപ്പെടെ ആരോഗ്യത്തിന് ഹാനികരമാകുന്ന ഉൽപന്നങ്ങൾക്ക് മേൽ സെലക്ടീവ് നികുതി ചുമത്താൻ തയാറെടുത്ത് കുവൈത്ത്. ഇതു സംബന്ധിച്ച നിയമ നിർമാണം പുരോഗതിയിൽ.200 മില്യൻ കുവൈത്ത് ദിനാർ വാർഷിക വരുമാനമാണ് നിയമം നടപ്പാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. എണ്ണ വിപണിയെ ആശ്രയിക്കുന്നത് കുറച്ച് എണ്ണ ഇതര വരുമാനമാർഗം വൈവിധ്യവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ടാക്സ് ഏർപ്പെടുത്താൻ ഒരുങ്ങുന്നതെന്നാണ് ധന, സാമ്പത്തിക കാര്യ മന്ത്രി നൂറ അൽ ഫസാം വിശദമാക്കിയത്.
രാജ്യത്ത് കൂടുതൽ സുസ്ഥിരവും വൈവിധ്യവൽക്കരിക്കപ്പെട്ടതുമായ വരുമാനം ഉറപ്പാക്കുകയാണ് നിയമങ്ങളുടെ ലക്ഷ്യം. ഇരട്ട നികുതിയും ടാക്സ് വെട്ടിക്കലും തടയാനും രാജ്യാന്തര ടാക്സ് സഹകരണം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ബൃഹത്തായ നിയമനിർമാണ പാക്കേജിലെ സുപ്രധാന ഘടകമാണ് സെലക്ടീവ് ടാക്സ് നിയമം.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.