വാഷിങ്ടൻ : ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ പിൻഗാമി ആരെന്നതിൽ ഇറാനിൽ ചർച്ചകൾ സജീവമായെന്ന് റിപ്പോർട്ട്. ഇസ്രയേലുമായുള്ള സംഘർഷത്തിനിടെയാണ്, ഖമനയിയുടെ പിൻഗാമിയാരെന്ന ആഭ്യന്തര ചർച്ച ഇറാനിൽ ശക്തമായതെന്നു യുഎസ് മാധ്യമം ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
85 വയസ്സുകാരനായ ഖമനയിയുടെ ആരോഗ്യത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഖമനയിയുടെ പിൻഗാമിയാകാൻ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകന്‍ മൊജ്താബയ്ക്കാണ് (55) സാധ്യതയുള്ളതെന്ന് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തിയ സാഹചര്യത്തിൽ ഖമനയിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല റൂഹാള്ള ഖുമൈനിയുടെ മരണത്തെ തുടർന്ന് 1989ലാണ് ഖമനയി നേതൃസ്ഥാനത്തേക്ക് എത്തിയത്. ഇസ്‌ലാമിക വിപ്ലവത്തിൽ ഖമനയിക്കൊപ്പം നേതൃത്വം നൽകി. ഇറാനിലെ ഏറ്റവും ശക്തനായ നേതാവും സൈന്യത്തിന്റെ മേധാവിയുമാണ്. ഖമനയിയുടെ പിൻഗാമിയാകുമെന്ന് കരുതിയിരുന്ന ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. പുതിയ നേതാവ് ആരെന്നതിൽ സൈന്യത്തിന്റെ നിലപാടും നിർണായകമാകും. 1969ലാണ് മൊജ്താബ ഖമനയിയുടെ ജനനം. ഷിയാ പണ്ഡിതനാണ്. ഇറാൻ–ഇറാഖ് യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.