Breaking News

ആയുഷ്മാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് മധ്യവര്‍ഗക്കാരിലേയ്ക്കും ; ബജറ്റില്‍ പ്രഖ്യാപനമുണ്ടായേക്കും

ആയുഷ്മാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രാജ്യത്തെ മധ്യവര്‍ഗക്കാ രെയും ഉള്‍പ്പെടുത്തിയേക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കുകൂടി പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് സര്‍ക്കാരിന് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയാണ് നിര്‍ദേശം നല്‍കിയത്.

ന്യൂഡല്‍ഹി: ആയുഷ്മാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രാജ്യത്തെ മധ്യവര്‍ഗക്കാരെയും ഉള്‍പ്പെ ടുത്തിയേക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കുകൂടി പരി രക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതു സംബന്ധിച്ച് സര്‍ക്കാരിന് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയാണ് നിര്‍ദേശം നല്‍കിയത്.

നീതി ആയോഗിന്റെ 2021 ഒക്ടോബറിലെ കണക്കുപ്രകാരം 25 കോടി ജനങ്ങള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമാണ്. എന്നാല്‍ ആരോഗ്യകരമായി ജീവിതം നയി ക്കുന്ന ഇടത്തരക്കാരില്‍ ഏറെപ്പേ രും ഇപ്പോഴും ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ഭാഗമല്ല. 2018 സെപ്റ്റംബറില്‍ ആരംഭിച്ച പദ്ധതിയില്‍ ഇതി നകം 14 കോടി കുടുബങ്ങളിലെ 72 കോടി ജനങ്ങളാണ് അംഗളായുള്ളത്.

കൂട്ടമായി പദ്ധതിയില്‍ ചേര്‍ക്കുകയെന്ന നയമാകും സ്വീകരിച്ചേക്കുക. കാര്‍ഷിക സഹകരണ സംഘങ്ങ ളിലെ അംഗങ്ങള്‍, ടാക്‌സി, ട്രക്ക് ഡ്രൈവര്‍മാര്‍, കര്‍ഷകര്‍, വിവിധ മേഖലകളിലെ ജോലിക്കാര്‍ എന്നിവ രെ ഉള്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. തെരഞ്ഞെടുക്കുന്ന പ്ലാന്‍ അനുസരിച്ച് ജനറല്‍ വാര്‍ഡ്, റൂം എ ന്നി വ ഉള്‍പ്പടെയുള്ള പരിരക്ഷ യാകും ഉറപ്പാക്കുക.

പത്തുകോടിയോളംവരുന്ന പാവപ്പെട്ട കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് മോദി സര്‍ക്കാര്‍ ആയുഷ്മാന്‍ ഭാരത് ആവിഷ്‌കരിച്ചത്. പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് തുക സര്‍ക്കാരാ ണ് വഹിക്കുക. നിലവിലെ ഈ വ്യവ സ്ഥയില്‍ മാറ്റം വരുത്തി കുറഞ്ഞ പ്രീമിയത്തില്‍ ഇടത്തരക്കാര്‍ക്കുകൂടി ലഭ്യമാക്കാനാണ് പദ്ധതിയില്‍ ല ക്ഷ്യമിടുന്നത്.ബജറ്റില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.