മനാമ: ആയിരങ്ങൾ ഒഴുകിയെത്തിയ ബഹ്റൈൻ ഇന്റർനാഷനൽ എയർഷോക്ക് പ്രൗഢമായ സമാപനം. മൂന്നു ദിവസം നീണ്ട എയർഷോയുടെ അവസാന ദിനം വൻ ജനസഞ്ചയമാണ് സാഖീർ എയർബേസിലെ വേദിയിലേക്കെത്തിയത്.ഇന്റർനാഷനൽ എയർഷോയുടെ നാലാം പതിപ്പ് വൻ വിജയമാണെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അന്താരാഷ്ട്ര എയർഷോയുടെ അടുത്ത പതിപ്പ് 2026 നവംബർ 18 മുതൽ 20 വരെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷത്തെ എയർഷോയിൽ 59 രാജ്യങ്ങളിൽനിന്നുള്ള 226 സിവിലിയൻ, സൈനിക പ്രതിനിധികൾ പങ്കെടുത്തു. ആഗോള എയ്റോസ്പേസ് സ്ഥാപനങ്ങൾ ഉൾപ്പെടെ 177 ഓർഗനൈസേഷനുകളിൽനിന്നുള്ള പങ്കാളിത്തവും ഉണ്ടായിരുന്നു. 125ലധികം വിമാനങ്ങൾ പ്രദർശിപ്പിച്ചു.വിമാനങ്ങളുടെ എണ്ണത്തിൽ 2022ലെ എയർഷോയേക്കാൾ 25 ശതമാനം വർധനയുണ്ടായി. 78 കമ്പനികൾ എക്സിബിഷനിൽ പങ്കെടുത്തു. അതിൽ 80 ശതമാനവും വിദേശ സ്ഥാപനങ്ങളായിരുന്നു. അടുത്ത എഡിഷനിൽ ഇവന്റ് കൂടുതൽ വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ആഗോള വ്യോമയാനം, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, സുസ്ഥിരത എന്നിവ സംബന്ധിച്ചുള്ള സെമിനാറുകളും പരിപാടിയുടെ ഭാഗമായി നടന്നു. ലോകമെമ്പാടുമുള്ള വ്യോമയാന രംഗത്തെ വിദഗ്ധർ പരിപാടികളിൽ പങ്കെടുക്കുകയും ആശയ വിനിമയം നടത്തുകയും ചെയ്തു.പുതിയ സാങ്കേതിക വിദ്യകളെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ രാജ്യം പ്രതിജ്ഞബദ്ധമാണ്. വ്യോമയാന മേഖലയിലേതടക്കം നൂതന പ്രവണതകളെ താൽപര്യത്തോടെ രാജ്യം പിന്തുടരുമെന്നും മന്ത്രി പറഞ്ഞു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.