കുവൈറ്റ് സിറ്റി : ആം ആദ്മി പ്രവാസി കൾച്ചറൽ അസോസിയേഷൻ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ആം ആദ്മി പാർട്ടി സ്ഥാപകദിനവും ഇന്ത്യൻ ഭരണഘടനാ ദിനവും ആചരിച്ചു. അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൺവീനർ വിജയൻ ഇന്നാസിയ അധ്യക്ഷത വഹിച്ചു. സാജു സ്റ്റീഫൻ ആമുഖപ്രഭാഷണത്തോടെ ആരംഭിച്ച യോഗത്തിൽ മുബാറക്ക് കാമ്പ്രത്ത് സ്വാഗതവും അനിൽ ആനാട് മുഖ്യ സന്ദേശം നൽകി.
ജനറൽ സെക്രട്ടറി എൽദോ എബ്രഹാം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സംഘടനയിലേക്ക് പുതുതായി വന്ന അംഗങ്ങൾക്ക് പ്രകാശ് ചിറ്റേഴത്ത്, ലിൻസ് തോമസ്, സബീബ് മൊയ്തീൻ , ബിനു ഏലിയാസ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ബെന്നി ജോസഫിന്റെ നേതൃത്വത്തിൽ ‘ഗാന സന്ധ്യ ‘ അരങ്ങേറി. ട്രഷറർ ഷിബു ജോൺ കൃതജ്ഞത രേഖപ്പെടുത്തി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.