Entertainment

‘ആനവണ്ടി’ പ്രമേയമാക്കി സംസ്ഥാനതല കാര്‍ട്ടൂണ്‍ മത്സരം

സ്റ്റുഡിയോ സിനിമാസിന്റെ ബാനറില്‍ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം സ്റ്റേറ്റ് ബസ് ടീം ‘ആനവണ്ടി’ പ്രമേയമാക്കി സംസ്ഥാനതല കാര്‍ട്ടൂണ്‍ മത്സരം സംഘടിപ്പി ക്കുന്നു. ചന്ദ്രന്‍ നരീക്കോട് സംവിധാനം ചെയ്ത സ്റ്റേറ്റ് ബസ്സ് സെപ്റ്റംബര്‍ 23ന് തിയേ റ്ററിലെത്തും

കൊച്ചി: സ്റ്റുഡിയോ സിനിമാസിന്റെ ബാനറില്‍ റിലീസിനൊരുങ്ങുന്ന പുതിയ ചി ത്രം സ്റ്റേറ്റ് ബസ് ടീം ‘ആനവണ്ടി’ പ്രമേയമാക്കി സംസ്ഥാനതല കാര്‍ട്ടൂണ്‍ മത്സരം സംഘടിപ്പിക്കുന്നു. ചന്ദ്രന്‍ നരീക്കോട് സംവിധാനം ചെയ്ത സ്റ്റേറ്റ് ബസ് സെപ്റ്റംബര്‍ 23ന് തിയേറ്ററിലെത്തും.  ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് കാര്‍ട്ടൂണ്‍ മ ത്സരം നടത്തുന്നത്. പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്ന കെഎസ്ആര്‍ടി സി ബസ് സര്‍വീസിന്റെ നിലവിലെ സാഹചര്യങ്ങളെ ആക്ഷേപ ഹാസ്യ രചനയി ലൂടെ ചിത്രീകരിക്കുകയാണ് ‘ആന വണ്ടി’ കാര്‍ട്ടൂണ്‍ മത്സരത്തിന്റെ പ്രമേയം. പ്രമുഖ കാര്‍ട്ടൂണിസ്റ്റ് പ്രസന്നന്‍ ആനിക്കാടിന്റെ നേതത്വത്തിലുള്ള കാര്‍ട്ടൂ ണിസ്റ്റുകള്‍ അടങ്ങിയ ജൂറി യാണ് മികച്ച കാര്‍ട്ടൂണ്‍ തിരഞ്ഞെടുക്കുന്നത്. ഒന്നാം സ്ഥാനത്തിനെ ത്തുന്ന കാര്‍ട്ടൂണിന് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ പേരില്‍ 10000 രൂപ ക്യാഷ് അവാര്‍ഡും പുരസ്‌ക്കാരവും നല്‍ കും. ആ കാര്‍ട്ടൂണ്‍ സ്റ്റേറ്റ് ബസ്സ് സിനിമയുടെ പ്രധാന പോസ്റ്ററായി പ്രചരിപ്പിക്കും. സൃഷ്ടികള്‍ സെപ്റ്റം ബര്‍ 10ന് മുമ്പ് അയക്കണം.

സന്തോഷ് കീഴാറ്റൂരിനെയും വിജിലേഷിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമാണ് സ്റ്റേറ്റ് ബസ്. സ്റ്റുഡിയോ സി സിനമാസിന്റെ ബാനറില്‍ ഐബി രവീ ന്ദ്രനും പത്മകുമാറുമാണ് ചിത്രം നിര്‍മ്മി ക്കുന്നത്. ഒട്ടേറെ രാജ്യാന്തര പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടിയ ‘പാതി’എന്ന ചിത്രത്തിന് ശേഷം ചന്ദ്രന്‍ നരീക്കോട് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സ്റ്റേറ്റ് ബസ്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരു പ്രതിയുമായി രണ്ട് പോലീസുകാര്‍ സ്റ്റേറ്റ് ബസില്‍ യാത്ര ചെയ്യു മ്പോള്‍ അരങ്ങേറുന്ന സംഭവ വികാസങ്ങളിലൂടെയാണ് സ്റ്റേറ്റ് ബസിന്റെ കഥ വികസിക്കുന്നത്.ഒരു കെ എസ്ആര്‍ടിസി ബസിനകത്ത് നടക്കുന്ന സംഭവമാണ് കഥയുടെ ഇതിവൃത്തം. പ്രശസ്ത സംഗീതജ്ഞന്‍ മോഹന്‍ സിത്താര ഒരുക്കിയ പശ്ചാത്തല സംഗീതവും ഈ ചിത്രത്തിന്റെ പുതുമയാണ്. അനുഗ്രഹീത സംഗീത പ്രതിഭ വിദ്യാധരന്‍മാഷാണ് ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിട്ടുള്ളത്.

പി ആര്‍ ഒ- പി ആര്‍ സുമേരന്‍,
കൂടുതല്‍ വിവരങ്ങള്‍ക്ക്,
Studioccinemas@gmail.come
9447731625
9446190254

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.