കേരളത്തിന്റെയും കര്‍ണ്ണാടകയുടേയും റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ വാഹനങ്ങളില്‍ പൊതുവായി ഉപയോഗിക്കുന്ന കെ എസ് ആര്‍ ടി സി എന്ന ചുരുക്കെഴുത്തും ലോഗോയും ആന വണ്ടി എന്ന പേരും കേരളത്തിന് മാത്രം അനുവദിച്ച് രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്ക് ഉത്തരവിട്ടു
തിരുവനന്തപുരം : കെ എസ് ആര്‍ ടി സി ലോഗോയും ആനവണ്ടി എന്ന പേരും ഇനി കേരളത്തിന് സ്വന്തം. സമാന പേരും ലോഗോയും സ്വീകരിച്ച് സര്‍വീസ് നടത്തുന്ന കര്‍ണ്ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുമായി നടത്തിയ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് കേരള സംസ്ഥാന കോര്‍ പ്പറേഷന്റെ കെ എസ് ആര്‍ ടി സി എന്ന ചുരുക്കെഴുത്തും ലോഗോയും ആനവണ്ടി എന്ന പേരും അ നുവദിച്ച് രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്ക് ഉത്തരവിട്ടത്. ഇതോടെ ഇരു സംസ്ഥാനങ്ങളും വര്‍ഷങ്ങ ളായി പൊതുഗതാഗത സര്‍വീസുകളില്‍ കെഎസ്ആര്‍ടിസി എന്ന പേര് സ്വീകരിച്ചതിനെ ചൊല്ലി നിലനില്‍ക്കുന്ന തര്‍ക്കത്തിന് പരിഹാരമായി.
കെ എസ് ആര്‍ ടി സി എന്ന ചുരുക്കെഴുത്തും ലോഗോയും ആനവണ്ടി എന്ന പേരും ഉപയോഗിക്കു ന്നതിനെതിരെ കര്‍ണാടക കോര്‍പ്പറേഷനാണ് തര്‍ക്കം ഉന്നയിച്ചത്. ചുരുക്കെഴുത്തും ലോഗോയും കേരള ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ഉപയോഗിക്കരുതെന്ന് കാട്ടി 2014ല്‍ കര്‍ണാടക സര്‍ക്കാന്‍ 2014 ല്‍ നോട്ടീസ് അയച്ചതോടെ തര്‍ക്കത്തിന് തുടങ്ങിയത്. തുടര്‍ന്ന് വര്‍ഷങ്ങളായി നിയമപോരാട്ടം നടക്കുകയായിരുന്നു. ഒടുവില്‍ ട്രേഡ് മാര്‍ക്ക്സ് ആക്ട് 1999 പ്രകാരം കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തും എംബ്ലവും ആനവണ്ടി എന്ന പേരും കേരള റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന് അനുവദിച്ച് ട്രേഡ് മാര്‍ക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കി.
കെ എസ് ആര്‍ ടി സി സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോയാണ് കേന്ദ്ര സര്‍ക്കാരിന് കീഴിലെ രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്കില്‍ അപേക്ഷ നല്‍കിയത്. ട്രേഡ് മാര്‍ക്ക് രജിസ്ട്രാര്‍ പരി ശോധിച്ച് ആദ്യം അപേക്ഷ നല്‍കിയതും രജിസ്‌ട്രേഷന്‍ നേടിയതും കേരള കെ എസ് ആര്‍ ടി സി യാണ് കണ്ടെത്തുകയും ചെയ്തു. ഇതോടെ കെ എസ് ആര്‍ ടി സി എന്ന ചുരുക്കെഴുത്തും ലോഗോ യും ഇനി മുതല്‍ കേരളത്തിന് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. അതുകൊണ്ട് കര്‍ണ്ണാടകത്തിന് ഉടന്‍ നോട്ടീസ് അയക്കുമെന്ന് കെഎസ്ആര്‍ടിസി എം ഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകര്‍ അറിയിച്ചു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.