ബിനീഷിന്റെ അഭിഭാഷകന് അസുഖം ബാധിച്ചതിനാല്‍ ബുധനാഴ്ച ഹാജരാകാന്‍ കഴിയില്ലെന്നും ഹര്‍ജി പരിഗണിക്കുന്നത് മറ്റാെരു ദിവസത്തേക്ക് മാറ്റണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണി ക്കുന്നത് കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റി. ജൂണ്‍ 25ന് കേസ് വീണ്ടും പരിഗണിക്കും. ബിനീ ഷി ന്റെ അഭിഭാഷകന് അസുഖം ബാധിച്ചതിനാല്‍ ബുധനാഴ്ച ഹാജരാകാന്‍ കഴിയില്ലെന്നും ഹര്‍ജി പരിഗണിക്കുന്നത് മറ്റാെരു ദിവസത്തേക്ക് മാറ്റണമെന്നുമുള്ള ആവശ്യം കോടതി അംഗീകരി ക്കുക യായിരുന്നു.
നേരത്തെ ഇഡിയ്ക്ക് വേണ്ടി ഹാജരാകാറുള്ള സര്‍ക്കാര്‍ അഭിഭാഷകന് കൊറോണ ബാധിച്ചതിനാല്‍ ഇഡിയുടെ അപേക്ഷ പരിഗണിച്ച് രണ്ട് തവണ ഹര്‍ജി മാറ്റിയിരുന്നു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു രോഗ മുക്തനായില്ലെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ജാമ്യാ പേക്ഷ പരിഗണിക്കുന്നത് ഈ ബുധനാഴ്ചയിലേക്ക് മാറ്റിവെച്ചത്. എന്നാല്‍ ഇന്ന് അസുഖ ബാധിതനാ യതിനെ തുടര്‍ന്ന് ബിനീഷിന്റെ അഭിഭാഷകനും ഹാജരായില്ല. തുടര്‍ന്ന് കേസ് വീണ്ടും നീട്ടിവെയ്ക്കു കയായിരുന്നു.
ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം ഏതെന്ന് വ്യക്തമാ ക്കാന്‍ കഴിഞ്ഞ തവണ കോടതി ആവശ്യപ്പെട്ടി രുന്നു. ബിനീഷിന്റെ അഭിഭാഷകന്‍ ഇതുസംബന്ധി ച്ച വിശദീകരണം സമര്‍പ്പിച്ചതില്‍ ഇഡിയുടെ മറുപടി വാദമാണ് ഇനി നടക്കേണ്ടിയിരുന്നത്. ബിനീ ഷിന്റെ അക്കൗണ്ടിലേക്ക് അഞ്ച് കോടി രൂപ എത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.