ആദിവാസി യുവാവ് വിശ്വനാഥന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കുടുംബം ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. മരണം നടന്നു ഒന്നര മാസം പിന്നിട്ടപ്പോ ഴാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. അ തിക്രമം നടത്തിയ പ്രതികളെ ഇതു വരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല
കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥനെ കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ദുരൂഹ സംഭവം ക്രൈം ബ്രാഞ്ച് അ ന്വേഷിക്കും. കുടുംബം ക്രൈംബ്രാ ഞ്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. മരണം നടന്നു ഒന്നര മാസം പിന്നിട്ടപ്പോഴാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. അ തിക്രമം നടത്തിയ പ്രതികളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചി ട്ടില്ല.
ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴാണ് വയനാട് സ്വദേശിയായ വിശ്വനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരി എട്ടിനാണ് വിശ്വനാഥനെ ആശുപത്രിയില്‍ നിന്നു കാണാതായത്.രണ്ട് ദിവസത്തിന് ശേഷം ആശുപത്രിക്ക് സമീപ ത്തെ മരത്തില്‍ വിശ്വനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മോഷണക്കുറ്റം ആരോ പിച്ച് സുരക്ഷാ ജീവനക്കാര്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് വിശ്വനാഥനെ കാണാ തായതെന്നായിരു ന്നു വീട്ടുകാരുടെ ആരോപണം.
പിന്നാലെ വിശ്വനാഥനെ ചോദ്യം ചെയ്യുന്നത് കണ്ടിരുന്നതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു. ഇ തിനു ശേഷമാണ് അയാള്‍ ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് ഓടിയതെന്ന് ആശുപത്രി കൂട്ടിരിപ്പുകാര്‍ പറഞ്ഞു. വിശ്വനാഥന് ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചി രുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.