രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ഇതിന് മുന്നോടിയായി കേന്ദ്ര മന്ത്രി സഭായോഗം ചേര്‍ന്ന് ബജറ്റിന് അംഗീകാരം നല്‍കും. രാഷ്ട്രപതി ദ്രൗപതി മുര്‍മു വിന്റെ പ്രസംഗത്തോടെ ഇന്നലെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമായത്.
ന്യൂഡല്‍ഹി : നടപ്പ സാമ്പത്തിക (2023-24) വര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് പാര്‍ലിമെന്റില്‍ അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ഇതിന് മുന്നോടിയായി കേ ന്ദ്ര മന്ത്രിസഭാ യോഗം ചേര്‍ന്ന് ബജറ്റിന് അംഗീകാരം നല്‍കും. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പ്രസംഗ ത്തോടെ ഇന്നലെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമായത്.
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റാണ് ഇന്ന് അവതരിപ്പിക്കപ്പെടുന്ന ത്. ഈ പശ്ചാത്തലത്തില്‍, ജനജീവിതം മെച്ചപ്പെടുത്താന്‍ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാര്‍ ഈ ബജറ്റില്‍ എന്ത് സമ്മാനമാണ് നല്‍കാന്‍ പോകുന്നത് എന്നാണ് ജനങ്ങള്‍ കാത്തിരിക്കുന്നത്. ആദായ നികുതി ഇളവ് ഉള്‍പ്പെടെ സുപ്രധാ പ്രഖ്യാപനങ്ങള്‍ ജനം പ്രതീക്ഷിക്കുന്നുണ്ട്.
പണപ്പെരുപ്പം, തൊഴിലവസരങ്ങള്‍ കുറയല്‍, ആഗോള മാന്ദ്യം, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊ തുതിരഞ്ഞെടുപ്പ് എന്നിവ കണക്കിലെടുത്ത് ഇത്തവണത്തെ ബജറ്റ് ഏറെ പ്രാധാന്യത്തോടെയാണ് പരി ഗണിക്കുന്നത്. ബജറ്റില്‍ ഉജ്ജ്വല, ആയുഷ്മാന്‍ തുടങ്ങിയ ക്ഷേമപദ്ധതികളിലെ വിഹിതം വര്‍ധിപ്പിക്കാന്‍ ധനമന്ത്രിക്ക് കഴിയുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.
2022-23 സാമ്പത്തിക അവലോകനത്തില്‍, അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയു ടെ വളര്‍ച്ചാ നിരക്ക് 6.5 ശതമാനമായി കുറയുമെന്ന് കണക്കാക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, ലോകത്തി ലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി ഇന്ത്യ തുടരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ (2022 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് വരെ) ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനമായിരിക്കുമെന്ന് കണക്കാക്കുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.