ദുബായ് : ആഡംബര ബോട്ടുകളുടെ ജീവനക്കാർക്ക് ഇപ്പോൾ ദുബായിലേയ്ക്കുള്ള മൾട്ടിപ്പിൾ എൻട്രി വീസയ്ക്ക് അപേക്ഷിക്കാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അറിയിച്ചു. പുതിയ മൾട്ടിപ്പിൾ എൻട്രി വീസയുടെ കാലാവധി 6 മാസമായിരിക്കും. ദുബായിൽ നടക്കുന്ന രാജ്യാന്തര ബോട്ടു ഷോയുടെ ഭാഗമായാണ് പ്രഖ്യാപനം. കഴിഞ്ഞ വർഷം ഡിസംബറിൽ അബുദാബിയിലെ ആഡംബര ബോട്ട് ഉടമകൾക്ക് ഗോൾഡൻ വീസ അനുവദിക്കുന്നതിനായി പുതിയ പദ്ധതി ആരംഭിച്ചിരുന്നു. ഉയർന്ന ആസ്തിയുള്ള വ്യക്തികളെ അബുദാബിയിലേയ്ക്ക് ആകർഷിക്കുന്നതിനായി രൂപകൽപന ചെയ്‌തിരിക്കുന്ന ഈ പദ്ധതി, ആഡംബര സൗകര്യങ്ങൾ, ബിസിനസ് അവസരങ്ങൾ, കുടുംബത്തിന് ദീർഘകാല താമസം എന്നിവ ഉൾപ്പെടെയുള്ള പ്രത്യേക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.
ഈ മാസം 19 ന് ദുബായ് ഹാർബറിൽ ആരംഭിച്ച 31-ാമത് രാജ്യാന്തര ബോട്ട് പ്രദർശനം നാളെ സമാപിക്കും. പ്രദർശനത്തിൽ ജിഡിആർഎഫ്എ ആഡംബര ബോട്ട് മേഖലയ്ക്കും നാവിക സമൂഹത്തിനും പ്രത്യേക സേവനങ്ങളുടെ ഒരു ശ്രേണി പ്രദർശിപ്പിക്കുന്നു. മൊബൈൽ മറീന, വർക്ക് ബണ്ടിൽ, പ്ലാറ്റ്ഫോം 04, ദുബായ് റസിഡൻസി കമ്മ്യൂണിറ്റി നെറ്റ്‌വർക്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.