ആഗോള സംരംഭകത്വ സൂചിക: തുടർച്ചയായ നാലാം വർഷവും യുഎഇ തന്നെ ഒന്നാമത്

ദുബൈ: ആഗോള സംരംഭകത്വ സൂചികയിൽ തുടർച്ചയായ നാലാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തി യുഎഇ. വികസിത രാഷ്ട്രങ്ങളെ പിന്തള്ളിയാണ് അറബ് രാഷ്ട്രത്തിന്റെ നേട്ടം. സംരംഭങ്ങൾക്ക് ഗവൺമെന്റ് നൽകുന്ന പിന്തുണയാണ് സൂചികയിൽ പ്രതിഫലിച്ചത്.ലോകത്തുടനീളമുള്ള സംരംഭങ്ങളെ കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കുന്ന ഗ്ലോബൽ ഓൺട്രപ്രണർഷിപ്പ് മോണിറ്റർ അഥവാ ജെം റിപ്പോർട്ടിലാണ് യുഎഇ മിന്നുന്ന പ്രകടനം കാഴ്ച വച്ചത്. 56 രാജ്യങ്ങളിൽ നിന്നാണ് യുഎഇ ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടത്. ജെമ്മിലെ പതിമൂന്ന് പ്രധാന സൂചികകളിൽ പതിനൊന്നിലും യുഎഇ ഒന്നാം സ്ഥാനം സ്വന്തമാക്കി.
സംരംഭങ്ങൾക്ക് നൽകുന്ന ധനസഹായം, ഗവൺമെന്റ് പിന്തുണ, നികുതി-ബ്യൂറോക്രസി എന്നിവയുമായി ബന്ധപ്പെട്ട നയങ്ങൾ, ഗവൺമെന്റ് മുൻകൈയെടുത്തു നടത്തുന്ന സംരംഭങ്ങൾ, വിദ്യാലയങ്ങളിലെ ഓൺട്രപ്രണർഷിപ്പ് എജ്യുക്കേഷൻ, സംരംഭകത്വവുമായി ബന്ധപ്പെട്ട സാമൂഹിക, സാംസ്‌കാരിക മാനദണ്ഡങ്ങൾ തുടങ്ങിയവയാണ് ജെം പഠനവിധേയമാക്കിയത്.
ഗവൺമെന്റ് സ്വീകരിക്കുന്ന വ്യവസായ സൗഹൃദനയം യുഎഇയുടെ സംരംഭകത്വ പരിതസ്ഥിതിയെ പുഷ്ടിപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വളർച്ചയ്ക്കായി എട്ട് ബില്യൺ യുഎസ് ഡോളറാണ് അടുത്ത കാലങ്ങളിൽ ഗവൺമെന്റ് നീക്കിയിരുത്തിയത്. നൂറു ശതമാനം വിദേശ ഉടമസ്ഥതയും നേരിട്ടുള്ള വിദേശനിക്ഷേപവും സംരംഭകത്വത്തെ ശക്തിപ്പെടുത്താൻ സഹായകരമായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.