Breaking News

ആഗോള ബിസിനസുകളെ ആകർഷിക്കാൻ വിദേശ കമ്പനികൾക്ക് പൂർണ്ണ നിയന്ത്രണം അനുവദിക്കാൻ ബഹ്‌റൈൻ ഒരുങ്ങുന്നു

മനാമ : ആഗോള ബിസിനസുകളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ചില മേഖലകളിൽ വിദേശ കമ്പനികൾക്ക് പൂർണ്ണ നിയന്ത്രണം അനുവദിക്കാൻ ബഹ്‌റൈൻ ഒരുങ്ങുന്നു. ബഹ്‌റൈൻ  പ്രധാനമന്ത്രിയാണ് നിർദ്ദേശം മുന്നോട്ട് വച്ചിട്ടുള്ളത്. രാജ്യാന്തര സ്ഥാപനങ്ങൾക്ക് നിക്ഷേപം എളുപ്പമാക്കുന്ന രീതിയിൽ രാജ്യത്ത് സ്വതന്ത്ര ബിസിനസുകൾ ആരംഭിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
ഉയർന്ന നിലവാരമുള്ള സാധനങ്ങങ്ങൾ വിപണനം ചെയ്യപ്പെടുന്ന മേഖലകളിൽ ആണ് ഇത്തരം പൂർണ്ണ നിയന്ത്രണങ്ങൾ നൽകാൻ ഉദ്ദേശിക്കുന്നത്. അത് പ്രകാരം പ്രാദേശിക പങ്കാളികളെ  ആവശ്യമില്ലാതെ തന്നെ രാജ്യത്ത് ബിസിനസുകൾ ആരംഭിക്കുവാനും വിപണിയിൽ സാധനങ്ങൾ വില്പന നടത്താനും സാധിക്കും. ചില സന്ദർഭങ്ങളിൽ, കുറഞ്ഞത് പത്ത് രാജ്യങ്ങളിൽ പ്രവർത്തിക്കുകയോ 750 ദശലക്ഷം യൂറോയിൽ കൂടുതൽ വാർഷിക വരുമാനം നേടുകയോ ചെയ്യുന്ന ഏതെങ്കിലും വിദേശ സ്ഥാപനങ്ങൾക്കാണ് അവരുടെ ബിസിനസ് ഇത്തരത്തിൽ പൂർണ്ണമായും സ്വന്തം നിയന്ത്രണത്തിലാക്കാൻ സാധിക്കുക.
വിലപിടിപ്പുള്ള സാധനങ്ങൾ കൈകാര്യം ചെയ്യുന്ന ബിസിനസുകൾക്ക് ഇപ്പോൾ പ്രത്യേക സർക്കാർ അനുമതി ആവശ്യമാണ്. വിദേശ നിക്ഷേപത്തിന് കൂടുതൽ പ്രലോഭിപ്പിക്കുന്ന രാജ്യമാക്കി ബഹ്‌റൈനെ മാറ്റാനാണ് പുതിയ നീക്കം ലക്ഷ്യമിടുന്നത്. പഴയ നിയമത്തിന് കീഴിൽ തന്നെ നിലവിൽ പ്രവർത്തിക്കുവാൻ അനുവാദമുള്ള ചില കമ്പനികൾക്ക് ബഹ്‌റൈൻ പങ്കാളിത്തം ഇല്ലാതെ തന്നെ തുടരാമെന്ന വ്യവസ്‌ഥ ഉണ്ടെങ്കിലും ഏതെങ്കിലും പുതിയ ഇനം സാധനങ്ങൾ വില്പനയിൽ ഉൾപ്പെടുത്തുന്നുണ്ടെങ്കിൽ അവർ പുതിയ വ്യവസ്‌ഥ പാലിച്ചിരിക്കണം.
പുതിയ നിബന്ധനകൾക്ക് യോഗ്യത നേടുന്നതിന്, കുറഞ്ഞത് 100,000 ബഹ്‌റൈൻ ദിനാർ നിക്ഷേപിക്കുന്നത് പോലുള്ള ചില പരിധികൾ എങ്കിലും ബിസിനസുകാർ പാലിക്കണം. വ്യവസായ വാണിജ്യ മന്ത്രി കൊണ്ടുവന്ന ഈ തീരുമാനം ഉപപ്രധാനമന്ത്രി ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ പിന്തുണയോടെ, കൂടുതൽ വിദേശ നിക്ഷേപം സ്വാഗതം ചെയ്യുന്നതിനുള്ള ബഹ്‌റൈൻ്റെ വലിയ നീക്കത്തിൻ്റെ ഭാഗമാണ്. നിയമം 2024 ഒക്ടോബർ 17-നാണ് ഔദ്യോഗിക ഗസറ്റിൽ പ്രഖ്യാപിച്ചത്. അത് ഉടൻ നടപ്പിലവരുത്തുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.