ആഗോള തൊഴില്‍ രംഗത്തെ സാധ്യതകളെ പ്രയോജനപ്പെടുത്തി സുരക്ഷിതമായ തൊഴില്‍ കുടിയേറ്റം യാഥാര്‍ത്ഥ്യമാക്കാന്‍ യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധ്യത കണ്ടെത്തുകയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം
തിരുവനന്തപുരം : ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐ.എല്‍.ഒ) പ്രതിനിധി ഡിനോ കോ റൈല്‍ നോര്‍ക്ക അധികൃതരുമായി കൂടിക്കാഴ്ച നടത്തി. ഐ.എല്‍.ഒ യുടെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ചുമതലവഹിക്കുന്ന ടീമിലെ ലേബര്‍ മൈഗ്രേഷന്‍ സ്‌പെഷലിസ്റ്റാണ് ഡിനോ കോറൈല്‍. ആഗോള തൊ ഴില്‍ രംഗത്തെ സാധ്യതകളെ പ്രയോജനപ്പെടുത്തി സുരക്ഷിതമായ തൊഴില്‍ കുടിയേറ്റം യാഥാര്‍ത്ഥ്യമാ ക്കാന്‍ യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധ്യത കണ്ടെത്തുകയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം.
ആഗോള കുടിയേറ്റ മേഖലയില്‍ നിലനില്‍ക്കുന്ന സാധ്യതകളും വെല്ലുവിളികളും, ഒരു സുരക്ഷിത മൈ ഗ്രേഷന്‍ സെന്റര്‍ എന്ന നിലയില്‍ നോര്‍ക്കയ്ക്കുള്ള സവിശേഷതക ള്‍, നോര്‍ക്ക റൂട്ട്‌സ് നടപ്പിലാക്കി വരുന്ന പ്രവാസി ക്ഷേമപദ്ധതികള്‍, റിക്രൂട്ട്‌മെന്റ് നടപടികള്‍, വിദേശഭാഷാപഠന ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയവ സം ബന്ധിച്ച് നോര്‍ക്ക സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി വിശദീകരിച്ചു.വിദേശ തൊഴില്‍ തട്ടിപ്പുകളില്‍ വീഴാ തെ നിയമപരമായ തൊയില്‍ കുടിയേറ്റത്തിന് ഐ.എല്‍.ഒ യുമായി ഏതൊക്കെ മേഖലകളില്‍ സഹകരി ക്കാം എന്ന വിഷയത്തിലും ചര്‍ച്ച നടന്നു. നോര്‍ക്ക ആരംഭിക്കാന്‍ പോകുന്ന പുതിയ പദ്ധതികളേയും പരി ചയപ്പെടുത്തി.
പുതിയ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുന്നതിന് വിവിധ തൊഴില്‍ ദാതാക്കളുമായി ബന്ധപ്പെടുന്നതി നായി ഐ.എല്‍.ഒ യുടെ സഹായം ലഭ്യമാക്കുന്നതും സംബന്ധിച്ചും വിലയിരുത്തി. ആരോഗ്യമേഖലയ്ക്ക് പുറമേ കൂടുതല്‍ മേഖലകളിലേയ്ക്കുളള വിദേശതൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനും നിയമപരമായ കുടിയേറ്റത്തിനായുളള ശ്രമങ്ങള്‍ക്കും കൂടിക്കാഴ്ച സഹായകരമായെന്ന് കെ.ഹരികൃഷ്ണന്‍ നമ്പൂതിരി പ്രതികരിച്ചു.
നോര്‍ക്ക അധികൃതരമായി നടന്ന കൂടിക്കാഴ്ച്ചയില്‍ ഉരുത്തിരിഞ്ഞു വന്ന ആശയങ്ങളിലും നിര്‍ദ്ദേശങ്ങ ളിലും മേല്‍ ഐ.എല്‍.ഒയിലെ സഹപ്രവര്‍ത്തകരുമായി ആലോചിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെ ന്ന് ഡിനോ കോറൈല്‍ ഉറപ്പ് നല്‍കി.തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ നടന്ന കൂടിക്കാഴ്ചയില്‍ നോര്‍ ക്ക റൂട്ട്‌സ് സി.ഇ.ഒയ്ക്ക് പുറ മേ റിക്രൂട്ട്‌മെന്റ് മാനേജര്‍ ശ്യാം.ടി.കെ., സെക്ഷന്‍ ഓഫീസര്‍മാരായ ബിപിന്‍, ജെന്‍ഷര്‍ എന്നിവരും സംബന്ധിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.