ദോഹ : ആകാശത്ത് വർണ്ണ വിസ്മയം തീർത്ത് ലുസെയ്ൽ സ്കൈ ഫെസ്റ്റിവലിന് തുടക്കമായി. ലുസെയ്ൽ ബൗളെവാർഡിലെ അൽസദ് പ്ലാസയിൽ ആണ് മൂന്നുദിവസം നീണ്ടുനിൽക്കുന്ന സ്കൈ ഫെസ്റ്റിവലിന് ഇന്നലെ തുടക്കമിട്ടത്.ഈദ് അവധിയാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ആകാശക്കാഴ്ച കാണാൻ കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെ ആയിരകണക്കിനാളുകളാണ് എത്തിയത്. ഖത്തരി ദിയാറുമായി സഹകരിച്ച് വിസിറ്റ് ഖത്തർ ആണ് സ്കൈ ഫെസ്റ്റിവലിന് ചുക്കാൻ പിടിക്കുന്നത്. മേഖലയിൽ തന്നെ ഇത്തരമൊരു വലിയ പരിപാടി ഇതാദ്യമാണ്. രാജ്യാന്തര എയറോബാറ്റിക്സ്, സ്കൈ ഡൈവിങ്, സ്കൈറൈറ്റിങ് പ്രകടനങ്ങൾ, ഹൈ-സ്പീഡ് ജെറ്റ് ഡിസ്പ്ലേകൾ എന്നിവയുൾപ്പെടെയുള്ള ആകാശ പ്രകടനങ്ങളാണ് ലുസെയ്ൽ സ്കൈ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്നത്.
ലേസർ ഡിസ്പ്ലേകൾ, ആകാശ പൈറോടെക്നിക്കുകൾ എന്നിവ ഉപയോഗിച്ച് സൃഷ്ടിക്കുന്ന വിമാനങ്ങളുടെ രൂപങ്ങൾ, ഡ്രോൺ ഷോകളും പ്രേക്ഷകർക്ക് വിസ്മയക്കാഴ്ചയായി. ആകാശ കാഴ്ചകൾക്കപ്പുറം വിവിധ രുചികളിലുള്ള വിപുലമായ ഫുഡ് പ്രദർശനവും നിരവധിപേരെ ആകർഷിച്ചു. പരമ്പരാഗത ഖത്തർ വിഭവങ്ങളും വിവിധ രാജ്യങ്ങളുടെ ഭക്ഷണവൈവിധ്യവും അറിയാനും ആസ്വദിക്കാനുമുള്ള അവസരമായി ഫുഡ് ഫെസ്റ്റിവൽ മാറി.
കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ മത്സരങ്ങൾ, കാലപ്രദർശനങ്ങൾ, വിനോദ പരിപാടികൾ തുടങ്ങിയവയും നടക്കുന്നുണ്ട്. ഏപ്രിൽ 5 വരെ നീണ്ടു നിൽക്കുന്ന ലുസെയ്ൽ സ്കൈ ഫെസ്റ്റിവൽ വൈകിട്ട് 4.30 മുതൽ രാത്രി 10 മണി വരെയാണ് നടക്കുക. വിപുലമായ സുരക്ഷാ സംവിധാനങ്ങളും യാത്ര സൗകര്യങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്. ലുസെയ്ൽ ബൗളെവാർഡിലേക്ക് മെട്രോയിൽ നേരിട്ട് എത്താം.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.