മസ്കത്ത്: ഇക്കോ-ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി പരിസ്ഥിതി അതോറിറ്റി തെക്കൻ ശർഖിയയിലെ അൽ സലീൽ നാച്വറൽ പാർക്കിൽ മൂന്ന് നിക്ഷേപ അവസരങ്ങൾ പ്രഖ്യാപിച്ചു. 220 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന റിസർവ് സൂറിൽനിന്ന് 57 കിലോമീറ്റർ അകലെയാണ്.
വൈവിധ്യമാർന്ന അക്കേഷ്യ, മരങ്ങൾ, താഴ്വരകൾ, കുന്നുകൾ, അറേബ്യൻ ഗസൽ, കാട്ടുപൂച്ചകൾ, അറേബ്യൻ ചെന്നായ്ക്കൾ, ചുവന്ന കുറുക്കൻ, ഈജിപ്ഷ്യൻ കഴുകൻ എന്നിവക്കുപുറമെ വിവിധതരം ആമകളും പക്ഷികളും ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. അറേബ്യൻ ഗസലുകളുടെ മിഡി ലീസ്റ്റിലെ ഏറ്റവും വലിയ ആവാസ കേന്ദ്രങ്ങളിലൊന്നാണ് ഈ റിസർവ്. ഏറ്റവും പുതിയ പഠനങ്ങൾ അനുസരിച്ച്, ആഗോള കന്നുകാലികളിൽ ഏഴ് ശതമാനവും അൽ സലീൽ നാച്ചുറൽ പാർക്കിലാണ് കാണപ്പെടുന്നത്.
റിസർവിനുള്ളിലെ ഇക്കോ-ടൂറിസം പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ താൽപര്യമുള്ള കമ്പനികൾക്കും സ്ഥാപനങ്ങൾക്കും നിക്ഷേപകർക്കും ഈ പുതിയ നിക്ഷേപ പാക്കേജ് ലഭ്യമാണെന്ന് അതോറിറ്റിയിലെ ഉദ്യോഗസ്ഥൻ അറിയിച്ചു. ഒരു ഇക്കോ-ടൂറിസം ക്യാമ്പ് സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുക, തേനീച്ച വളർത്തലിനായി നിയുക്ത സൈറ്റുകളിൽ നിക്ഷേപിക്കുക, റിസർവിനുള്ളിൽ സഫാരി ടൂറുകൾ പോലുള്ള ടൂറിസ്റ്റ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുക എന്നിവയുമാണ് നിക്ഷേപ അവസരത്തിലൂടെ ഒരുക്കാൻപോകുന്നത്.
നിക്ഷേപകർ പ്രവർത്തനങ്ങളുടെ വിശദാംശങ്ങളും ഡിസൈൻ പ്ലാനുകളും ഉൾപ്പെടുന്ന സമഗ്രമായ ഇക്കോ-ടൂറിസം നിർദേശം സമർപ്പിക്കേണ്ടതുണ്ട്. ഈ നിക്ഷേപ സംരംഭങ്ങൾ ഇക്കോ-ടൂറിസം മെച്ചപ്പെടുത്താനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ആഭ്യന്തര ടൂറിസത്തെ പിന്തുണക്കാനും പ്രാദേശികമായും അന്തർദേശീയമായും ഒമാന്റെ പ്രകൃതി സംരക്ഷണം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണെന്ന് അധികൃതർ വ്യക്തമാക്കി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.