ദോഹ : ദോഹ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാംപ് 14ന് അൽഖോർ സീഷോർ എൻജിനീയറിങ് ആൻഡ് കോൺട്രാക്ടിങ് ഓഫിസിൽ വച്ച് നടക്കും. ഐസിബിഎഫുമായി സഹകരിച്ച് നടത്തുന്ന ക്യാംപ് രാവിലെ 9 മുതൽ 11 വരെയാണ്.അൽഖോറിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവർക്ക് ഈ ക്യാംപ് പ്രയോജനപ്പെടുത്താം. പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, പിസിസി (പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്), മറ്റ് എംബസി സേവനങ്ങൾ എന്നിവ ക്യാംപിൽ ലഭ്യമാണ്. ആവശ്യമായ രേഖകളുടെ (പാസ്പോർട്ട്, ഖത്തർ ഐഡി) ഒറിജിനലും പകർപ്പുകളും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ 2 എണ്ണം (2 ഇഞ്ച് x 2 ഇഞ്ച്, വൈറ്റ് ബാക്ഗ്രൗണ്ട്) എന്നിവ കൊണ്ടുവരണം. ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കാൻ രാവിലെ 8 മണി മുതൽ ക്യാംപിൽ സൗകര്യം ഉണ്ടായിരിക്കും.ഐസിബിഎഫ് ഇൻഷുറൻസിൽ ചേരുന്നതിനുള്ള സൗകര്യവും ക്യാംപിൽ ഉണ്ട്. കാഷ് പെയ്മെന്റ് മാത്രമേ സ്വീകരിക്കൂ. കാർഡ് പെയ്മെന്റ് ഉണ്ടായിരിക്കില്ല.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.