Breaking News

അർജുന്റെ മൃതദേഹം കിട്ടിയെന്ന വാർത്ത അറിഞ്ഞതിനു ശേഷം കണ്ണാടിക്കലിലെ വീട്ടിൽ ഉയരുന്നത് തേങ്ങലുകൾ മാത്രം; ആശ്വസിപ്പിക്കാനാകാതെ നാട്.

കോഴിക്കോട് : അർജുന്റെ മൃതദേഹം കിട്ടിയെന്ന വാർത്ത അറിഞ്ഞതിനു ശേഷം കണ്ണാടിക്കലിലെ വീട്ടിൽ തളംകെട്ടി മൂകത. അർജുന്റെ ഭാര്യ, മകൻ, അച്ഛൻ, അമ്മ, സഹോദരിമാർ എല്ലാവരും വീട്ടിലുണ്ടായിരുന്നു. ആരും മാധ്യമങ്ങളോട് ഒന്നും പറയാൻ തയാറായില്ല. അച്ഛനും അമ്മയുമുൾപ്പെടെ കട്ടിലിൽ കിടന്ന് വിതുമ്പുകയായിരുന്നു.
അർജുനെ കാണാതായി 72 ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്താനായത്. അർജുന്റെ സഹോദരി അഞ്ജുവിന്റെ ഭർത്താവ്, ലോറി ഉടമ മനാഫ് എന്നിവരെല്ലാം ഷിരൂരിലുണ്ട്. അർജുൻ ഓടിച്ചിരുന്ന ലോറിയും മൃതദേഹ ഭാഗങ്ങളും കിട്ടിയെന്ന വിവരം ഇവരാണ് വീട്ടിലേക്ക് വിളിച്ചറിയിച്ചത്. അതോടെ അർജുൻ അവിടെ എന്ന ചോദ്യത്തിന് ഉത്തരമായെങ്കിലും ബന്ധുക്കളെയെല്ലാം തളർത്തിക്കളഞ്ഞു.

അയൽക്കാരും ബന്ധുക്കളും അർജുന്റെ വീട്ടിലെത്തിയിട്ടുണ്ടെങ്കിലും എന്തു പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ നിശബ്ദരായി നിന്നു. അർജുനെ കാണാതായതുമുതൽ നീറി ജീവിക്കുകയായിരുന്നു കുടുംബം. പല പ്രതിസന്ധികളും നേരിട്ടെങ്കിലും അർജുനെ കണ്ടെത്തണമെന്ന നിലപാടിൽ ഉറച്ചു നിന്നു. അതിനായി വലിയ പോരാട്ടം നടത്തേണ്ടി വന്നു. ഡ്രജർ ഉപയോഗിച്ചുള്ള മൂന്നാം ഘട്ട തിരച്ചിൽ ആയിരുന്നു അവസാനത്തെ പ്രതീക്ഷ. ഡ്രജർ മൂന്നു ദിവസത്തേക്കാണ് എത്തിച്ചതെങ്കിലും ഞായറാഴ്ച വരെ തിരച്ചിൽ നടത്താൻ അനുമതി നീട്ടി നൽകി. ഇന്നലത്തെ തിരച്ചിലിലും നേരത്തേ പുഴയിൽ വീണ ടാങ്കറിന്‍റെ ഭാഗങ്ങളല്ലാതെ അർജുന്‍റെ ലോറിയുടെ ഒരു ഭാഗവും കണ്ടെത്തിയിരുന്നില്ല. ഇതിനിടെ കനത്ത മഴ പ്രവചിച്ച് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
ആറ് ദിവസം തിരച്ചിൽ നടത്തിയിട്ടും ആശാവഹമായ ഒന്നും കണ്ടെത്താൻ സാധിക്കാതെ വന്നതോടെ കുടുംബം നിരാശയിലായി. ഏറ്റവുമധികം സാധ്യത കൽപിക്കപ്പെട്ട പോയിന്‍റിൽ നിന്നാണ് ഒന്നും കണ്ടെത്താൻ സാധിക്കാതെ വന്നത്. ഒടുവിൽ ഇന്ന് ഉച്ചയോടെ അർജുന്റെ ലോറിയും മൃതദേഹഭാഗങ്ങളും കണ്ടെത്തി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.