ഇന്നലെ വൈകീട്ട് സേലം പഴയ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. മുഖത്തും നെഞ്ചിലുമെല്ലാം ഗുരുതര പൊള്ളലേറ്റ നിലയില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച നാമക്കല്‍ സ്വദേശിനി ഇന്നു രാവിലെ മരിച്ചു
സേലം : അവിഹിത ബന്ധം സംശയിച്ച് ഭര്‍ത്താവ് ഭാര്യയെ ആസിഡ് ഒഴിച്ചു കൊന്നു. നാമക്കല്‍ സ്വ ദേശി രേവതി(47)യാണ് മരിച്ചത്.ഭര്‍ത്താവ് യേശുദാസനാണ് ഭാര്യക്ക് മേല്‍ പട്ടാപ്പകല്‍ ആസിഡ് ഒഴി ച്ച് കൊലപ്പെടുത്തിയത്. തമിഴ്നാട്ടിലെ സേലത്താണ് സംഭവം. ഇന്നലെ വൈകീട്ട് സേലം പഴയ ബ സ് സ്റ്റാന്‍ഡില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. മുഖത്തും നെഞ്ചിലുമെല്ലാം ഗുരുതര പൊള്ളലേറ്റ നിലയില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച രേവതി ഇന്നു രാവിലെ മരിച്ചു.
സംഭവത്തില്‍ ശുചീകരണത്തൊഴിലാളിയായ ഭര്‍ത്താവ് യേശുദാസനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനെ തുടര്‍ന്ന് യേശുദാസനും രേവതിയും കഴിഞ്ഞ മൂന്നുമാസമായി അകന്നു കഴി യുകയായിരുന്നു.ഭര്‍ത്താവ് ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് രേവതി സേലം വനിതാ പൊലീസി ല്‍ നല്‍കിയിരുന്നു.
ഇരുവരെയും സ്റ്റേഷനിലേക്ക് പൊലിസ് വിളിപ്പിച്ചു വരുത്തി ഒരുമണിക്കൂറിലധികം സമയം അനുര ഞ്ജന ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും ഒരുമിച്ച് താമസിക്കാന്‍ രേവതി തല്‍പ്പര്യം കാണിച്ചില്ല. ഇതി നെ തുടര്‍ന്ന് താക്കീത് നല്‍കി പൊലീസ് ഇരുവരെയും വിട്ടു. സ്റ്റേഷനില്‍ നിന്നിറങ്ങി നാട്ടിലേക്ക് പോകാനായി രേവതിയും അമ്മയും ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കെയാണ് പിറകെ എത്തിയ യേശുദാ സന്‍ കയ്യില്‍ കരുതിയിരുന്ന കന്നാസിലെ ആസിഡ് ഒഴിച്ചത്. മുഖത്തും നെഞ്ചിലുമെല്ലാം രേവതി ക്ക് ഗുരുതര പൊള്ളലേറ്റിരുന്നു. കൂടെയുണ്ടായിരുന്ന രേവതിയുടെ അമ്മയ്ക്കും ആസിഡ് ആക്രമ ണത്തില്‍ പരിക്കേറ്റു.
യേശുദാസന് രേവതിയെ സംശയമായിരുന്നു. ഇതേച്ചൊല്ലി യേശുദാസനും ഭാര്യയും തമ്മില്‍ മിക്കപ്പോഴും വഴക്കായിരുന്നു. ദമ്പതികള്‍ക്ക് മൂന്നു കുട്ടികളുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.