പ്രദീപ് നായർ
ചലച്ചിത്രം എന്ന സാംസ്‌കാരിക വ്യവസായ രംഗത്തിന്റെ വളർച്ചക്കായി ഭരണകൂടതലത്തിൽ പുരസ്‌കാരം നൽകുന്ന രാജ്യങ്ങളിൽ വളരെ പ്രധാന പ്പെട്ടതാണ് നമ്മുടെ രാജ്യത്തിൻറെ സ്ഥാനം.
പക്ഷെ കാലാകാലങ്ങളിൽ അവാർഡിന് അർഹമാകേണ്ട ചിത്രങ്ങളെയും വ്യക്തികളെയും തെരഞ്ഞെടുക്കേണ്ട ജൂറിയുടെ രൂപീകരണം മുതൽ ചലച്ചിത്ര അവാർഡ് അഭ്യുഹങ്ങളും അസംതൃപ്തികളും നിറച്ചുകൊണ്ട് മാധ്യമങ്ങളിലൂടെ പൊതുശ്രദ്ധ നേടുന്നു .
അവാർഡ് എന്തിനുവേണ്ടിയാണ് ?അത് ലഭിക്കേണ്ടത് ആർക്ക് ?അവാർഡ് ലഭിക്കാനുള്ള അർഹതയുടെ മാനദണ്ഡമെന്ത് ?എന്തുകൊണ്ട് ഒരു ചിത്രത്തിന് അവാർഡ് കിട്ടി ?എന്തുകൊണ്ട് തിയേറ്റർ നിറഞ്ഞോടിയ ചിത്രത്തിന് കിട്ടിയില്ല ?തിയേറ്ററിൽ പ്രദർശനത്തിന് എത്താത്ത ചിത്രത്തെ എന്തുകൊണ്ട് അവാർഡിന് പരിഗണിച്ചു ?തുടങ്ങി ഒട്ടനവധി സംശയങ്ങൾ / ആരോപണങ്ങൾ / പോർവിളികൾ എപ്പോഴും മുഴങ്ങികേൾക്കാറുണ്ട് .
ചലച്ചിത്രം എന്ന ആഗോള വിനിമയ ഭാഷയുടെ അതിശക്തമായ വളർച്ച ഉൾക്കൊള്ളുന്ന സിനിമയുടെ ഏറ്റവും നവീന മുഖം കണ്ടെത്തുന്നതാവണം നമ്മുടെ ചലച്ചിത്ര പുരസ്‌കാരങ്ങൾ .ചലച്ചിത്ര വ്യവസായത്തിന്റെ മാമൂലുകൾക്കു അനുസൃതമല്ലാത്ത ,ചോദ്യം ചെയ്യുന്ന ചിത്രങ്ങളെയും കലാകാരന്മാരെയും കണ്ടെത്താൻ പലപ്പോഴും ദേശീയ ,സംസ്ഥാന അവാർഡുകൾക്ക് ആവുന്നുണ്ട് എന്നത് തള്ളിക്കളയാനാവില്ല.
ഏതാണ് നല്ല സിനിമ ? എതാണ് ചലച്ചിത്ര മാധ്യമത്തെ വികാസത്തിലേക്ക് നയിച്ചത് ?ഏതാണ് സമൂഹത്തെയും മനുഷ്യനെയും തനതായി ആവിഷ്‌ക്കരിക്കാൻ ശ്രമിച്ചത് ?എന്നിങ്ങനെയുള്ള വസ്‌തുതകൾ മറച്ചുകൊണ്ട് പ്രേക്ഷകനിൽ അവാർഡ് നിർണയം ,അവാർഡ് ലബ്‌ധി എന്നിവയിൽ പരിഹാസ്യത ഉടലെടുപ്പിക്കുകയാണ് മാധ്യമ റിപ്പോർട്ടുകളിലൂടെ .സിനിമയുടെ സൗന്ദര്യ ശാസ്‌ത്രത്തെ കുറിച്ചുള്ള അജ്ഞത തന്നെയാണ് ഇതിനു കാരണം .
ഇങ്ങനെ അവാർഡുകളെയും അവാർഡ് ലഭിക്കുന്ന സൃഷ്ട്ടികളെയും അവജ്ഞയോടെ കാണാൻ നിർബന്ധിതനായ പ്രേക്ഷകർ ,പിന്നീട് ആ സിനിമകൾ കാണാൻ കൂട്ടാക്കുന്നില്ല എന്നതാണ് വസ്‌തുത. അതായത് തങ്ങളുടെ ആസ്വാദന നിലവാരത്തിന് നിരക്കാത്തതോ ,തങ്ങൾ കാണാൻ ഇഷ്ടപ്പെടാത്തതോ
പരസ്യ ,സാമ്പത്തിക അനുകൂല്യങ്ങളിലെ ലാഭക്കൊതിയിലാണ് മാധ്യമങ്ങളുടെ കണ്ണ് .
ആ അലട്ടലിന്റെ ഭാഗമായി , ചില സ്വകാര്യ ടി .വി ചാനലുകൾ ,മാധ്യമ സ്ഥാപനങ്ങൾ ,സ്വകാര്യ മാർക്കറ്റിംഗ് സ്ഥാപനങ്ങൾ എന്നിവ ഏർപ്പെടുത്തിയിട്ടുള്ള മുഖ്യധാരാ ചലച്ചിത്ര അവാർഡുകളുടെ ഉദ്ദേശശുദ്ധിയെ പരിശോധിക്കേണ്ടതുണ്ട് .അധികാരികതയിലും വിശ്വാസ്യതയിലും വളരെ പിന്നിലാണെങ്കിലും ടീവി ചാനലുകളിൽ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന സംപ്രേഷണത്തിലൂടെ യഥാർത്ഥ ചലച്ചിത്ര അവാർഡുകൾ ,ഈ കാണുന്നതാണെന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ മാധ്യമങ്ങൾക്ക് കഴിയുന്നു .സർക്കാർ അവാർഡിനേക്കാൾ മേന്മ അല്ലെങ്കിൽ സർക്കാർ അവാർഡും സ്വകാര്യ അവാർഡും തമ്മിലുള്ള മൂല്യ വ്യതാസം എന്താണെന്ന് തിരിച്ചറിയാൻ ഇതിലൂടെ പ്രേക്ഷകന് കഴിയാതെ പോകുന്നു .
അപ്പോഴും ചിലരുടെ ചോദ്യങ്ങളുണ്ട് ! അവാർഡുകൾ കൊണ്ട് എന്ത് പ്രയോജനം ? അവാർഡാണോ സിനിമയെ മഹത്തരമാക്കുന്നത് എന്നൊക്കെ !
സിനിമ കൂടുതൽ ആളുകൾ കാണുന്നതും ഇഷ്ടപ്പെടുന്നതും തിയേറ്റർ നിറഞ്ഞോടുന്നതും വലിയ കാര്യം തന്നെ .അതിന് വ്യവസായത്തിന്റെ പിന്തുണ ഉണ്ടാവും . അതുപോലെ തന്നെ പ്രധാനമാണ് ഒട്ടും വ്യാവസായിക പിന്തുണ ഇല്ലാതെ ,കീഴ്‌വഴക്കങ്ങൾ ലംഘിക്കുന്ന സൃഷ്ടികളുടെ ക്രിയാത്മക ഔന്നത്യങ്ങൾക്ക് ലഭിക്കുന്ന അംഗീകാരങ്ങൾ .ഇതുരണ്ടും ഒരുപോലെ സിനിമക്ക് വിലപ്പെട്ടതാണ് താനും.
മലയാള ചലച്ചിത്ര വ്യവസായം ഒരിക്കലും നവീന സിനിമയെ തുറന്ന മനസോടെ സ്വീകരിച്ചിട്ടില്ല. നിലവാരമില്ലാത്ത ചിത്രങ്ങൾ പോലും വൻ തുകക്ക് വാങ്ങുന്ന ടീവി ചാനലുകൾ ,കലാമൂല്യത്താൽ പുരസ്‌കൃതമായ സിനിമകളോട് മുഖംതിരിക്കുന്നത് ,കേരളത്തിൽ മാത്രം കണ്ടുവരുന്ന കാര്യമാണ്. ഡിജിറ്റൽ അധിനിവേശത്തോടെ സിനിമാ നിർമ്മാണ,വിതരണ ,പ്രദർശന മേഖലകൾ ഏറെ ജനാധിപത്യവത്ക്കരിക്കപ്പെട്ടെങ്
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.